മീ ടൂ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിൽ പൊട്ടിത്തെറിച്ച് നടൻ വിനായകൻ.പന്ത്രണ്ട് എന്ന പുതിയ സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടത്തി വാർത്ത സമ്മേളനത്തിലാണ് വിനായകൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. . താൻ നിരവധി സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ തന്റെ മേലുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറയുന്നു
വളരെ ക്ഷുഭിതനായാണ് വിനായകന്‍ സംസാരിച്ചത്.നേരത്തെ ഒരുത്തീ എന്ന ചിത്രത്തിൻ്റെ വാർത്ത സമ്മേളനത്തിനിടെ ഉണ്ടായ പ്രശ്നത്തിലും വിനായകനും മാധ്യമപ്രവർത്തകരുമായി ഇന്ന് സംസാരമുണ്ടായി. അന്ന് താൻ മോശം പരാമർശം നടത്തിയ മാധ്യമപ്രവർത്തക ഇപ്പോൾ സ്ഥലത്തുണ്ടോ എന്ന് ആരാഞ്ഞ വിനായകൻ അന്നു പറഞ്ഞ കാര്യത്തിൽ ചിലത് വിശദീകരിക്കാനുണ്ടെന്ന് പറഞ്ഞു. തുടർന്ന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, പെൺകുട്ടിക്ക് വിഷമം തോന്നിയെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും വിഷമമില്ലെങ്കിൽ മാപ്പ് പിൻവലിക്കുന്നുവെന്നും വിനായകൻ പറഞ്ഞു.ശാരീരിക പീഡനങ്ങളെ മീ ടൂ എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇത്രയും വലിയ തെറ്റുകള്‍ ചെയ്യുന്ന എത്രയാളുകള്‍ ജയിലില്‍ പോയെന്നും വിനായകന്‍ ചോദിച്ചു. താനിതുവരെ ആരെയും ഒരു സ്ത്രീയെയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിട്ടില്ലെന്നും വിനായകന്‍ പറഞ്ഞു.”ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ? ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചില്ല. വിനായകന്‍ അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന്. മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്.”വിനായകൻ ചോദിച്ചു