കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ബ്രഹ്‌മാസ്ത്രയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിന് ഒപ്പം തന്നെ സാമൂഹ്യമാധ്യമത്തില്‍ ചിത്രം ബോയ്‌കോട്ട് ചെയ്യണമെന്ന ക്യാംപെയിനും നടക്കുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു രംഗത്തില്‍ രണ്‍ബീര്‍ കപൂറിന്റെ കഥാപാത്രം അമ്പലത്തിലേക്ക് കയറുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തില്‍ കഥാപാത്രം ചെരുപ്പ് ധരിച്ചാണ് അമ്പലത്തില്‍ കയറിയത് എന്ന ആരോപണത്തെ തുടര്‍ന്ന് ബ്രഹ്മാസ്ത്ര ബഹിഷ്‌കരിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് ട്വിറ്ററില്‍ പ്രതിഷേധം നടക്കുന്നത്.ബോളിവുഡ് ഹിന്ദു ആചാരങ്ങളെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കില്ല. അതിനാല്‍ എല്ലാ ഹിന്ദു സംഘടനകളും ഒരുമിച്ച് ഇതിനെതിരെ പോരാടണം എന്നെല്ലാമാണ് സംഘപരിവാര്‍ അനുകൂലികള്‍ ട്വീറ്റ് ചെയ്യുന്നത്.അതേസമയം വന്‍ താരനിര അണിനിരക്കുന്ന ബ്രഹ്മാസ്ത്ര മലയാളം, തമിഴ് തെലുങ്ക്, ഹിന്ദി, കന്നഡ തെലുങ്ക് ഭാഷകളിലായാണ് ഒരുങ്ങുന്നത്.
I'm Boycotting
— Akanksha 🇮🇳 ( Modi ka Parivar) (@Anku0307) June 15, 2022
What about you?? #BoycottBrahmastra pic.twitter.com/YKJ3Yk5rQw
https://twitter.com/Boss42265174/status/1537289710355132416?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1537289710355132416%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.thecue.in%2Fentertainment%2Ffilm-news%2Fsanghparivar-twitter-campaign-to-boycott-bhrahmastra-movie
അമിതാഭ് ബച്ചന്‍, , നാഗാര്‍ജുന, ഡിംപിള്‍ കബാഡിയ, മൗനി റോയ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 300 കോടി മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
#BrahmastraTrailerOutNow many reasons to #BoycottBrahmastra intering in the temple with shoes. Alia father mahesh bhatt girlfriend riya . #KaranJohar And #BoycottBollywood pic.twitter.com/hTUkj3pSjI
— Guddu mandal (MODI KA PARIVAR )🚩🌷🌷 (@gudduk_mandal) June 15, 2022
Cringe Dialogues, wrong pronunciation of sanskrit words(Astrrr for astra , jallll for jala), unpleasant songs,bad editing, wearing shoe while ringing a bell,#Brahmastra movie has everything for it to be boycotted#BoycottBollywood #BoycottBrahmastra #BrahmastraTrailerOutNow pic.twitter.com/Hbuim6jx6y
— GyanGanga (@sarinmall85) June 16, 2022
അയാന്‍ മുഖര്‍ജിയാണ് ‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’യുടെ സംവിധായകന്‍. 2013ല്‍ റിലീസ് ചെയ്ത യേ ജവാനി ഹേ ദിവാനിക്ക് ശേഷം അയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2017ലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ലോകത്തെ ഒരു സിനിമയ്ക്ക് ഒപ്പവും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാനാവില്ലെന്ന് രണ്‍ബീര്‍ കപൂര്‍ പറഞ്ഞിരുന്നു. ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ ചിത്രത്തിലെ കഥാപാത്രങ്ങളും മാര്‍വല്‍ സൂപ്പര്‍ ഹീറോ കഥാപാത്രങ്ങളും തമ്മിലുള്ള സാമ്യവും സാമൂഹ്യമാധ്യമത്തില്‍ ആളുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇതിനൊപ്പം തന്നെ ‘ബോയ്‌ക്കോട്ട് ബോളിവുഡ്’ എന്ന ഹാഷ്ടാഗും പ്രചരിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പൂത്തിന്റെ മരണത്തിന് കാരണം ബോളിവുഡാണ് എന്നതാണ് ബോയ്‌ക്കോട്ട് ബോളിവുഡ് ഹാഷ്ടാഗ് പ്രചരിപ്പിക്കാന്‍ കാരണമായി ട്വിറ്ററില്‍ പലരും ചൂണ്ടി കാണിക്കുന്നത്. സി.ബി.ഐ സുശാന്തിന്റെ മരണത്തില്‍ നീതി ഉറപ്പാക്കണം എന്നും ഹാഷ്ടാഗ് പങ്കുവെച്ച് ചിലര്‍ പറയുന്നു.