മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍
സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ്-19 സൗജന്യ ധനസഹായം സൂഗമമായി ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചു. അംഗത്വത്തിന് ഇതുവരെ അപേക്ഷിക്കാത്ത തൊഴിലാളികള്‍ക്ക് www.kmtwwfb.org എന്ന വെബ് സൈറ്റിലൂടെയോ motorworker.kmtwwfb.kerala.gov.in എന്ന പോര്‍ട്ടലിലൂടെയോ അപേക്ഷ നല്‍കാമെന്ന്് ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. അവസാന തീയതി ജൂണ്‍ 30.
ധനസഹായം : സമയപരിധി ദീര്‍ഘിപ്പിച്ചു
സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുളള കോവിഡ്-19 ധനസഹായത്തിന് 2020 ജൂണ്‍ 30 വരെ അപേക്ഷിക്കാം. ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയ പരിധി ലോക്ഡൗണ്‍ കാലയളവില്‍ അവസാനിച്ചതിനാല്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കാതെ പോയ തൊഴിലാളികള്‍ക്ക്് അപേക്ഷിക്കുന്നതിനുളള സമയപരിധി ലോക്ഡൗണ്‍ അവസാനിക്കുന്നത് മുതല്‍ മുന്ന് മാസത്തേക്ക് ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കൃഷി വകുപ്പ് കാര്‍ഷിക മേഖലയില്‍ നൂതന കാര്‍ഷിക സംരംഭങ്ങള്‍ക്ക്് കൈത്താങ്ങാകുന്നു
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് കൃഷി വകുപ്പ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നു. യുവാക്കള്‍, വിദേശത്തുനിന്നും മടങ്ങിയെത്തിവര്‍, കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍ തുടങ്ങി താല്‍പര്യമുളളവരെ കാര്‍ഷിക സംരംഭങ്ങളിലേയ്ക്ക് കൊണ്ടുവരാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. കാര്‍ഷിക മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായുളള പരിശീലനം, ബാങ്കുകള്‍ വഴിയുളള വായ്പ ലഭ്യമാക്കുന്നതിനുളള സഹായം, വിപണന സൗകര്യങ്ങളൊരുക്കുന്നതിനുളള സാങ്കേതിക സഹായം ഉറപ്പാക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്കും ഈ സംവിധാനത്തിന്റെ ഭാഗമാകാം. താല്‍പര്യമുളളവര്‍ www.sfackerala.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-1661 എന്ന ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പടാം.
ആഭരണ തൊഴിലാളികള്‍ക്ക് ധനസഹായം
കോവിഡ് 19 ലോക്ക് ഡൗണ്‍ മൂലം തൊഴില്‍ നഷ്ട്പ്പെട്ട ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായം ഇതുവരെ ലഭിക്കാത്ത തൊഴിലാളികള്‍ക്ക് www.boardswelfareassistance.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന നേരിട്ടോ്് അക്ഷയകേന്ദ്രം വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം ആധാര്‍, ക്ഷേമനിധി പാസ്്ബുക്ക്/ഐഡി കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
താലുക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്
കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വടകര, കൊയിലാണ്ടി കോഴിക്കോട് താലൂക്കുകളില്‍ യഥാക്രമം ജൂണ്‍ 19, 22,23 തീയ്യതികളില്‍ താലുക്ക് തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തില്‍ പങ്കെടുക്കുന്നതിനായി പൊതുജനങ്ങള്‍ തൊട്ടടുത്തുള്ള അക്ഷയ സെന്ററില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യണം. വടകര, കൊയിലാണ്ടി , കോഴിക്കോട് താലൂക്ക് പരിധിയിലുളളവര്‍ക്ക് യഥാക്രമം ജൂണ്‍ 18, 21, 22 എന്നീ ദിവസങ്ങളില്‍ ഉച്ച 12 മണി വരെ രജിസ്ട്രേഷന്‍ നടത്താം. അക്ഷയ സെന്റര്‍ ജീവനക്കാര്‍ പരാതി നല്‍കാന്‍ സന്നദ്ധരായ പൊതുജനങ്ങളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കുകയും ഫോണ്‍ മുഖേന രജിസ്ട്രേഷന്‍ നടത്തുകയും പരാതി രേഖപ്പെടുത്തുകയും ചെയ്യണം. അക്ഷയ സെന്റര്‍ ജീവനക്കാര്‍ അനുവദിക്കുന്ന സമയപ്രകാരം പരാതിക്കാരന്‍ തൊട്ടടുത്തുള്ള അക്ഷയ സെന്ററില്‍ അദാലത്ത് ദിവസം ഹാജരായാല്‍ മതിയാകും. ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ്. ജില്ലയിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം എല്ലാ വകുപ്പുകളിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
