തിരുവനന്തപുരം: ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിച്ച സാഹചര്യത്തിൽ പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഇനി ലൈസെൻസ് ഇല്ലാതെ പാമ്പിനെ പിടിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പാണ് ചുമത്തുക.
മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. 12 തവണയാണ് മരണപ്പെട്ട സക്കീറിനെ പാമ്പ് കടിച്ചത്.
പാമ്പു പിടുത്തക്കാരനായ വാവ സുരേഷിനെയും നിരവധി തവണ പാമ്പ് കടിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഇനി പാമ്പു പിടുത്തം പാടില്ല. ഒപ്പം പിടിച്ചതിനു ശേഷം നാട്ടുകാർക്ക് മുൻപിലുള്ള പ്രദര്ശനവും നിരോധിക്കും. ജില്ലാ അടിസ്ഥാനത്തിൽ പാമ്പു പിടിത്തക്കാർക്ക് ലൈസൻസ് നൽകാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്.