ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ കോവിഡ് രോഗലക്ഷണങ്ങളോടെ രാജീവ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം ഇന്ന് ലഭിക്കും.
രണ്ട് ദിവസത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ദല്‍ഹി ലഫ്.ഗവര്‍ണര്‍ അടക്കമുള്ളവരെ ഇദ്ദേഹം കൂടി കാഴ്ച നടത്തിയിരുന്നു. ട്വിറ്ററിൽ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിച്ച കാര്യം മന്ത്രി തന്നെയാണ് അറിയിച്ചത്.

