കോവിഡ് മുക്തമെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്റില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരുമാസമായി ന്യൂസിലാന്റില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. യു.കെയില്‍ നിന്ന് മടങ്ങിയെത്തിയ രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച രാജ്യത്തെ എല്ലാ സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിരുന്നു. അതിര്‍ത്തികള്‍ മാത്രമാണ് അടച്ചിട്ടിരുന്നത്.
അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്‍ഡില്‍ ഇതുവരെ 1,156 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വിദേശത്തുനിന്ന് കൂടുതല്‍ പേര്‍ രാജ്യത്തേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കാെമന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശത്തുനിന്ന് ആരെത്തിയാലും 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം.

