Trending

പാകിസ്ഥാനെ നിരീക്ഷിക്കുകയാണ് പെരുമാറ്റം മെച്ചപ്പെടാൻ നല്ലത്; അല്ലെങ്കിൽ കഠിന ശിക്ഷ; രാജ്‌നാഥ് സിംഗ്

പാകിസ്ഥാനെ നിരീക്ഷിക്കുകയാണ് അവരുടെ പെരുമാറ്റം മെച്ചപ്പെടാൻ നല്ലതെന്നും അല്ലെങ്കിൽ കഠിനശിക്ഷ പാകിസ്താന് നൽകുമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബ്രഹ്മോസിലൂടെ പാകിസ്താനിൽ അർധരാത്രി സൂര്യനുദിച്ചുവെന്നും നിയന്ത്രണരേഖ മറികടക്കാതെയാണ് തങ്ങൾ ദൗത്യം നിറവേറ്റിയതെന്നും രാജ്യം എങ്ങനെയാണ് പാകിസ്താനെതിരെ പ്രതിരോധം തീർത്തതെന്ന് വിശദീകരിക്കുന്നതിനിടെ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം ലോകരാഷ്ട്രങ്ങൾ കണ്ടു.പാക് ഭീകര കേന്ദ്രങ്ങൾ തങ്ങൾ തകർത്തു. കൊടും ഭീകരൻ മസൂദ് അസറിന് 14 കോടി രൂപ പാകിസ്താൻ നൽകാൻ തീരുമാനിച്ചു. പാകിസ്താൻ ഫണ്ട് തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്കായാണ് ഉപയോഗിക്കുന്നത്.ഐ എം എഫ് പാകിസ്താന് വായ്‌പ നൽകുന്നതിൽ ഒന്നുകൂടി ആലോചിക്കണം.തങ്ങളുടെ വ്യോമസേന വിമാനങ്ങൾ പാകിസ്താന്റെ വ്യോമ താവളങ്ങൾ തകർത്തു.

പാകിസ്താൻ സൈന്യം ഭീകരരും ഒരുമിച്ച് പ്രവർത്തിക്കുന്നു.ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ല. നിങ്ങൾ കണ്ടത് ട്രൈലർ മാത്രം.സിനിമ പുറകെ വരുന്നു എന്നും രാജ്‌നാഥ് സിംഗ്.തങ്ങളുടെ ഹൃദയങ്ങളിൽ സായുധസേനയ്ക്ക് പ്രത്യേക ഇടമാണ് ഉള്ളത്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭാരതത്തിന്റെ ശക്തി ലോക രാജ്യങ്ങൾക്ക് മനസിലായി, പാകിസ്ഥാന്‍ ഭീകരതയ്ക്ക് നല്‍കുന്ന സഹായം ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സഹായിച്ചുവെന്നും രാജ്നാഥ് സിങ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!