യോഗ്യതാ പ്രമാണങ്ങള്‍ 18നകം അപ്ലോഡ് ചെയ്യണം
പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേയ്ക്കുള്ള 500 ഒഴിവുകളിലേയ്ക്ക് (കാറ്റഗറി നമ്പര്‍. 92/2022, 93/2022) അവസാന തീയതിയായ 2022 മേയ് 18നകം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകളുടെ സൂക്ഷ്മ പരിശോധനക്കായി എല്ലാ ഉദ്യോഗാര്‍ഥികളും വിജ്ഞാപന പ്രകാരമുള്ള യോഗ്യതാ പ്രമാണങ്ങള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്യണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം പഠനം
കെല്‍ട്രോണ്‍, വാര്‍ത്താ ചാനലില്‍ നേരിട്ട് പരിശീലനം നല്‍കികൊണ്ടുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് (ഒരു വര്‍ഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി മെയ് 25. ക്ലാസുകള്‍ ജൂണില്‍ ആരംഭിക്കും. അപേക്ഷാ ഫോമിനും വിശദവിവരങ്ങള്‍ക്കും വിളിക്കുക: 954495 8182. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് – 673002
ക്വട്ടേഷന്‍ ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തിപ്പിനായി പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 24 ന് ഉച്ച 12 മണി വരെ കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 241480.
ഗസ്റ്റ് അധ്യാപക ഒഴിവ്
എളേരിത്തട്ട് ഇ.കെ. നായനാര്‍ മെമ്മോറിയല്‍ ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ജേര്‍ണലിസം മേയ് 23 രാവിലെ 11 മണിക്കും പൊളിറ്റിക്കല്‍ സയന്‍സ് 31 ന് രാവിലെ 11 നുമാണ് അഭിമുഖം. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് 0467-2241345, 9847434858.
ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍ഗോഡ് സിറ്റിംഗ് 18ന്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മെയ് 18 ന് കാസര്‍ഗോഡ് ജില്ലാ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള പുതിയ പരാതികളും കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.