തയ്യുള്ളകണ്ടിയിൽ മുരളി സ്മാരക സ്‌റ്റേഡിയത്തിൽ നടന്ന സ്പാർക്ക് വെള്ളന്നൂർ സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന – ജില്ലാ വോളി മേള സമാപിച്ചു. കെ ഇ രാജഗോപാലൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന വോളിബോൾ ടൂർണമെന്റിൽ പ്രതിഭാ വെള്ളന്നൂരിനെ തോൽപ്പിച്ച് സെന്റ് പീറ്റേഴ്സ് കോലഞ്ചേരി ജേതാക്കളായി. റണ്ണേഴ്സ് ട്രോഫിയായ വി.കെ അഖിൽദാസ് മെമ്മോറിയൽ ട്രോഫി ആതിഥേയരായ പ്രതിഭാ വെള്ളന്നൂർ സ്വന്തമാക്കി. പന്തലങ്ങൽ രാഘവൻ സ്മാരക ട്രോഫിക്ക് വേണ്ടി പോരാട്ടത്തിൽ ഡയറക്ക്ഷൻ ചാത്തമംഗലം ജേതാക്കളായി. കെ ടി രാമൻ നായർ മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫി പ്രതിഭാ വെള്ളന്നൂരും കരസ്ഥമാക്കി.
കുന്ദമംഗലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം നിർവ്വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ എം , വാർഡ് മെമ്പർ പ്രീതി വാലത്തിൽ, എൻ സുരേഷ്, ശിവദാസ പണിക്കർ, ഭരതൻ കരിക്കിനാരി എന്നിവർ സംസാരിച്ചു. ശ്രീജിത്ത് വാലത്തിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അർജുൻ അശോക് സ്വാഗതവും സുമേഷ് പി നന്ദിയും പറഞ്ഞു.