കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രം ദേശീയ ഡെങ്കിപ്പനി ദിനാചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ കുന്ദമംഗലം പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജിൽ വെച്ച് നടന്നു.
ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. രഞ്ജിത്ത് അധ്യക്ഷനായിരുന്ന സെമിനാർ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ചന്ദ്രൻ തിരുവല്ലത്ത് ഉത്ഘാടനം ചെയ്തു.

പി. എസ്. എൻ കോളേജിലെ പാരാമെഡിക്കൽ വിദ്യാർഥികളും കോളേജ് അധ്യാപകരും ഹെൽത്ത് ഉദ്യോഗസ്ഥരും മുപ്പത്തഞ്ചിൽപ്പരം ആശാവർക്കർമാരും
പങ്കെടുത്ത സെമിനാറിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീ. രജിത്ത്, സജിത്ത് എന്നിവർ ഡെങ്കിപ്പനി പിടിപെടുന്നതിനെ പറ്റിയും രോഗ നിവാരണത്തെ പറ്റിയും വിശദമായി പ്രതിപാദിച്ചുകൊണ്ട് ക്ലാസുകളെടുത്തു.
പി. എസ്. എൻ കമ്മ്യൂണിറ്റി കോളേജ് പ്രിൻസിപ്പാൾ ശ്രീ. സുചേഷ് ആശംസകളും
വൈസ് പ്രിൻസിപ്പാൾ ശ്രീ. രവികുമാർ നന്ദിയും പറഞ്ഞു