National News

രാജീവ് കുമാർ രാജ്യത്തെ 25 –ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ; ചുമതലയേറ്റു

വിരമിക്കുന്ന സുശീൽ ചന്ദ്രക്ക് പകരമായി രാജ്യത്തെ 25–ാം മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ആയി രാജീവ് കുമാർ ചുമതലയേറ്റു. ഇദ്ദേഹം 2025 ഫെബ്രുവരി വരെ പദവിയിൽ തുടരും. ഇനി വരാനിരിക്കുന്ന 2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിനും നിർണായക നിയമസഭാ തെരെഞ്ഞെടുപ്പുകൾക്കും നേതൃത്വം വഹിക്കും.

ബിഹാർ/ജാർഖണ്ഡ് കേഡറിലെ 1984ബാച്ചിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന രാജീവ് കുമാർ 2020 ഫെബ്രുവരിയിൽ ഐഎഎസിൽ നിന്ന് വിരമിച്ചു.

ബിഎസ്‌സി, എൽഎൽബി, പിജിഡിഎം, പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദം എന്നിവയുൾപ്പെടെ വിവിധ ബിരുദങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ 37 വർഷത്തിലേറെ കാലത്തേ സേവന പരിചയമുണ്ട്.

‌സെൻട്രൽ ബോർഡ് ഓഫ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ , എസ്ബിഐ, നബാർഡ് എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സാമ്പത്തിക ഇന്റലിജൻസ് കൗൺസിൽ, സാമ്പത്തിക സ്ഥിരത വികസന കൗൺസിൽ ( ബാങ്ക് ബോർഡ് ബ്യൂറോ, ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്‌മെന്റ് സെർച്ച് കമ്മിറ്റി), സിവിൽ സർവീസ് ബോർഡ്, തുടങ്ങിയ ബോർഡുകളിലും കമ്മിറ്റികളിലും അംഗമായിരുന്നു.

സാമ്പത്തിക മേഖലയിലെ ലയനങ്ങളും ഏറ്റെടുക്കലുകളും വിഭാവനം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും നിർണായക പങ്കുവഹിച്ചതിന് അദ്ദേഹത്തിന് പ്രത്യേക ബഹുമതി ലഭിച്ചിട്ടുണ്ട്. ഏകദേശം 18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പ്രയോജനം ചെയ്യുന്ന ദേശീയ പെൻഷൻ സമ്പ്രദായം നടപ്പിലാക്കിയതിന് പിന്നിലും രാജീവ് കുമാർ പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!