National News

വെന്തുരുകി ഉത്തരേന്ത്യ; വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഓറഞ്ച് അലർട്ട്

ഉത്തരേന്ത്യയിൽ കനത്ത ചൂട് കൂടുന്നു. ഉഷ്ണ തരംഗം ശക്തി പ്രാപിക്കുന്നതിനാൽ രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്. രാജസ്ഥാനിൽ ശനിയാഴ്ച 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇവിടെ യെല്ലോ അലർട്ടുംപ്രഖ്യാപിച്ചിട്ടുണ്ട്. .

ഡൽഹിയിൽ ഈ തവണ റെക്കോർഡ് താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ 49.2 ഡിഗ്രിയാണ് താപനില. 1966-ന് ശേഷം ഗുരുഗ്രാമിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി . 48.1 ഡിഗ്രിയാണ് ഗുരുഗ്രാമിലെ താപനില.

ജമ്മുകശ്മീരിൽ മേഘാവൃതമായ ആകാശത്തിന് സാധ്യതയുണ്ട്. ഇത് വരുംദിവസങ്ങളിൽ പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചൂട് കുറയാൻ കാരണമായേക്കാം. ഉത്തർപ്രദേശിൽ തിങ്കളാഴ്ചവരെ ഉഷ്ണതരംഗം തുടരും. മധ്യപ്രദേശിലും അടുത്ത മൂന്നുദിവസത്തേക്ക് ഉഷ്ണതരംഗമുണ്ടാകാമെങ്കിലും
തീവ്രതകുറയും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!