
കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ വീണുണ്ടായ അപകടം;പി ടി എ റഹീം സ്ഥലം സന്ദർശിച്ചു
കുന്ദമംഗലം എം എൽ എ റോഡിലെ മാതൃക പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ വീണ് അപകടത്തിലായ വീട് നിയുക്ത എം എൽ എ അഡ്വ.പി ടി എ റഹീം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബാബു നെല്ലൂളി ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി ,ഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ കൗലത്ത് അസ്‌ലം ,മുൻ മെമ്പർ ബൈജു ,ഐ മുഹമ്മദ് കോയ ,വില്ലേജ് സ്പെഷ്യൽ ഓഫീസർ രമ്യ ,വെള്ളിമാടുകുന്ന് ഫയർഫോഴ്‌സ് റെസ്‌ക്യു ടീം , ,പോലീസ് ഉദ്യോഗസ്ഥർ ,തുടങ്ങിയവരും അപകട സ്ഥലം സന്ദർശിച്ചു. ആർ ആർ ടി പ്രവർത്തകരായ രജിൻ ദാസ് കുന്നത്ത് , ബൈജു തീകുന്നുമ്മൽ, ഷിജു മുപ്രമ്മൽ ,പോർട്ടർ കബീർ എന്നിവർ സ്ഥലത്ത് എത്തി മതിൽ ഇടിഞ്ഞ ഭാഗത്ത് വെള്ളം വീണ് വീണ്ടും അപകടം ഉണ്ടാകാതിരിക്കാനായി വേണ്ട സജീകരണ പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. എസ് ഐ വിഷ്ണു പ്രസാദ് , എസ ഐ ഹേമന്ദ് ,മറ്റ് സിവിൽ പോലീസുകൾ എന്നിവരും സ്ഥലത്ത് ഉണ്ടായിരുന്നു.


