കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഹരിയാനയില്‍ ലോക്ഡൗണ്‍ മെയ് 24 വരെ നീട്ടി. ലോക്ഡൗണ്‍ മെയ് 24 നീട്ടിയെന്നും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനില്‍ വിജ് ട്വീറ്ററിലൂടെ അറിയിച്ചു. മൂന്നാം തവണയാണ് ലോക്ഡൗണ്‍ നീട്ടിവെക്കുന്നത്.
Mahamari Alert / Surkshit Haryana extended from 17 May to 24 May Stringent measures will be taken to implement the Alert.- ANIL VIJ MINISTER HARYANA (@anilvijminister) May 16, 2021
ശനിയാഴ്ച ഹരിയാനയില്‍ 9,767 കോവിഡ് കേസുകളും 144 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കേസുകളുടെ എണ്ണം 6,85,312 ആയി ഉയര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 6,546 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.