രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കും. സത്യപ്രതിജ്ഞ ചടങ്ങിൽ അധികം പേർ ഉണ്ടാവില്ല. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ തീരുമാനമായി. 20 നാണ് സത്യപ്രതിജ്ഞ ചടങ്ങ്.
നേരത്തെ, സത്യപ്രതിജ്ഞ ചടങ്ങിൽ 800 പേർക്ക് പങ്കെടുക്കാമെന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങൾ, സ്ഥാനം ഒഴിയുന്ന മന്ത്രിമാർ, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെയാണു ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയെന്നും പൊതു ജനങ്ങൾക്കു പ്രവേശനം ഇല്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു