News

വിദ്യാലയങ്ങളില്‍ പ്രവേശന നടപടി; മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ മെയ് 18-ന് പ്രവേശന നടപടികള്‍ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. കൊറോണ ലോക്ഡൗണ്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നടപടികള്‍.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ പ്രവേശനത്തിനുള്ള അപേക്ഷ സ്‌കൂളില്‍ നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം. sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്.
പ്രവേശനസമയത്ത് ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കിലും താത്കാലിക പ്രവേശനം നല്‍കാം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ പ്രവേശനം നല്‍കാം. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിലവിലെ സംവിധാനം തുടരാമെന്നും മാര്‍ഗ്ഗനിര്‍ദേശത്തില്‍ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!