ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഏറെ ഫോളോവേഴ്സ് ഉള്ളവരുടെ പേരിൽ പണം തട്ടാൻ പലരും ശ്രമിക്കാറുണ്ട്. അങ്ങനത്തെ സംഭവങ്ങൾ പിടിക്കപ്പെട്ടിട്ടുണ്ട്. വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് യഥാർത്ഥ വ്യക്തികളുടെ സുഹൃത്തുക്കളോട് ഇൻഡോസ് ചാറ്റ് വഴി ഗൂഗിൾ പേ യിൽ പൈസ അടക്കാനാണ് ആവശ്യപ്പെടുക. ഇപ്പോഴിതാ ഫേസ്ബുക്കില്‍ തന്റെ ഒരു വ്യാജന് പ്രത്യക്ഷപ്പെട്ട് തനിക്കുതന്നെ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചത് ശ്രദ്ധയില്‍ പെടുത്തുകയാണ് നടന് നവാസ് വള്ളിക്കുന്ന്.
തന്റെ അക്കൗണ്ടിൽ ഇട്ട ഒരു ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി അതേ പേരിലാണ് വ്യാജനെത്തിയിരിക്കുന്നത്. തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നോ, വ്യാജ അക്കൗണ്ട് ആണ്, എന്നാണ് വ്യാജന്റെ സ്ക്രീന്‍ ഷോട്ടിനൊപ്പം നവാസ് കുറിച്ചിരിക്കുന്നത്.