National News

തമിഴ് നാട്ടിൽ വീണ്ടും എൻകൗണ്ടർ കൊലപാതകം; ഗുണ്ട നീരാവി മുരുകനെ പോലീസ് വെടിവെച്ച് കൊന്നു

തമിഴ്നാട്ടിൽ വീണ്ടും പൊലീസിന്‍റെ എൻകൗണ്ടർ കൊലപാതകം. കേരളമടക്കം നാല് സംസ്ഥാനങ്ങളിലായി എൺപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ പുതിയമ്പത്തൂർ സ്വദേശിയായ കുപ്രസിദ്ധ ഗുണ്ട നീരാവി മുരുകനെ പൊലീസ് വെടിവച്ചുകൊന്നു. മൂന്ന് മാസത്തിനിടെ തമിഴ്നാട് പൊലീസ് നടത്തുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകണിത്.

തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി റോഡിലെ ആളൊഴിഞ്ഞ ഭാഗത്തുവച്ചാണ് പൊലീസ് നീരാവി മുരുകനെ വെടിവച്ചുകൊന്നത്. പളനിയിൽ നടന്ന ഒരു കവർച്ച അന്വേഷിക്കാൻ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക ദൗത്യസംഘം ദിണ്ടിഗലിൽ നിന്ന് കലക്കാട് എത്തിയിരുന്നു.

അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മൂർച്ചയുള്ള ആയുധവുമായി പ്രതി ആക്രമിച്ചുവെന്നും തുടർന്ന് വെടിവയ്ക്കേണ്ടിവന്നുവെന്നാണ് പൊലീസിന്‍റെ വിശദീകരണം. നെഞ്ചിൽ വെടിയേറ്റ മുരുകൻ തൽക്ഷണം മരിച്ചു. കവർച്ചയും മോഷണവും കൊലപാതവുമടക്കം എൺപതിലേറെ കേസുകളിൽ പ്രതിയാണ് ഇയാൾ. തമിഴ്നാട്, കേരളം ആന്ധ്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ എൺപതിലേറെ ക്രിമിനൽ കേസുകളുണ്ട്. ജനുവരി ഏഴിന് ചെങ്കൽപ്പേട്ടിൽ പൊലീസ് രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!