കശ്മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹാഫ് ഡേ അവധി അനുവദിച്ച് അസം സര്‍ക്കാര്‍. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് അവധി പ്രഖ്യാപിച്ചത്.കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദി കശ്മീര്‍ ഫയല്‍സ്.
”ഞങ്ങളുടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കശ്മീര്‍ ഫയല്‍സ് കാണുന്നതിന് ഹാഫ്-ഡേ സ്പെഷ്യല്‍ ലീവിന് അര്‍ഹതയുണ്ടെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ അവരുടെ മേലുദ്യോഗസ്ഥരെ അറിയിച്ച് ടിക്കറ്റുകള്‍ അടുത്ത ദിവസം സമര്‍പ്പിച്ചാല്‍ മതി,” ശര്‍മ്മ പറഞ്ഞു.
നേരത്തെ കാബിനറ്റ് മന്ത്രിമാരോടൊപ്പം മുഖ്യമന്ത്രി ഗുവാഹത്തിയില്‍ വച്ച് ചിത്രം കണ്ടിരുന്നു. മനുഷ്യത്വത്തിന് മേലുണ്ടായ കളങ്കമാണ് കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെന്നാണ് ചിത്രത്തേക്കുറിച്ച് അസം മുഖ്യമന്ത്രി പ്രതികരിച്ചത്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ചിത്രത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിക്കുകയും ചെയ്തിരുന്നു. ഗുജറാത്ത്, മധ്യപര്ദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, കര്‍ണാടക, ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളും ചിത്രത്തിന് നികുതിയിളവ് നല്‍കിയിരുന്നു.
കശ്മീര്‍ ഫയല്‍സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.അതേസമയം, കശ്മീരി ഫയല്‍സിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്.