kerala

കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് നിയമനം;ദളിത് കോൺഗ്രസ്സിലെ തർക്കം തീർന്നു

കുന്ദമംഗലം : ദളിത്‌ കോൺഗ്രസ് കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ പരിഹാരം.ദളിത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ്‌ ആറ് മാസങ്ങൾക്കുമുൻപ് കുന്ദമംഗലം ബ്ലോക്ക്‌ ദളിത്‌ കോൺഗ്രസ് പ്രസിഡണ്ട്‌ ആയി ലാലുമോൻ ചേരിഞ്ചാലിനെ പ്രഖ്യാപിക്കുകയും എന്നാൽ സംസ്ഥാന പ്രസിഡന്റ്‌ മാറി പുതിയ സംസ്ഥാന പ്രസിഡന്റ്‌ ചുമതല ഏറ്റെടുത്ത് ഏതാനും നാളുകൾക്കകം കുന്ദമംഗലം ബ്ലോക്ക്‌ ദളിത്‌ കോണ്ഗ്രസ് പ്രസിഡന്റ്‌ ആയ ലാലുമോനെ മാറ്റി പകരം ബൈജു മൂപ്രമ്മലിനെ പ്രസിഡണ്ട്‌ ആയി നിയമിക്കുകയും ചെയ്തു.ഇത് ദളിത്‌ കോൺഗ്രസ്സിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും 94 ദളിത്‌ കോൺഗ്രസ് പ്രവർത്തകർ രാജി സന്നദ്ധത അറിയിച്ചുകൊണ്ട് DCC പ്രസിഡണ്ട്‌ അഡ്വ. കെ. പ്രവീൺ കുമാറിന് പരാതി നൽകി.തുടർന്ന് ഡിസിസി പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റും ദളിത്‌ കോൺഗ്രസ്‌ സംസ്ഥാന ജില്ലാ നേതാക്കളും ഇരു വിഭാഗവുമായി നടത്തിയ ചർച്ചയെ തുടർന്ന് ലാലുമോനെ ദളിത്‌ കോൺഗ്രസ്‌ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്‌ ആയി നിയമിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാജിയിൽ നിന്ന് പിന്മാറാനും ദളിത്‌ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റിയുമായി സഹകരിച്ചു പോകുവാനും തീരുമാനമായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!