കർണാടകയിൽ മദ്യത്തിന് വില കൂടും. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിൽ എക്സൈസ് ഉത്പന്നങ്ങളുടെ തീരുവ കൂട്ടി. ബിയർ അടക്കമുള്ള മദ്യ ഉത്പന്നങ്ങൾക്ക് ഇതോടെ വില കൂടും. ബെംഗളുരുവിൽ കടകൾക്കും ഹോട്ടലുകൾക്കും അർദ്ധരാത്രി കഴിഞ്ഞും തുറക്കാൻ അനുമതി നൽകുമെന്ന നിര്‍ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്. അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് കോൺഗ്രസ് സർക്കാർ എക്സൈസ് തീരുവ കൂട്ടുന്നത്.ഇതിലൂടെ സംസ്ഥാനത്തിന്‍റെ ഖജനാവിന് വലിയ ലാഭമുണ്ടാകുമെന്ന് കണക്കുകൂട്ടൽ. 3.71 ലക്ഷം കോടി രൂപയുടെ റെക്കോഡ് ബജറ്റാണ് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് അവതരിപ്പിച്ചത്.
ബിയർ അടക്കം മദ്യ ഉത്പന്നങ്ങൾക്ക് വിലകൂട്ടും; കർണാടക സർക്കാർ ലക്ഷ്യം വയ്ക്കുന്നത് ഖജനാവിന്റെ ലാഭം

