kerala

അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു

അഗസ്ത്യാര്‍കൂട ട്രക്കിംഗിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മധ്യവയസ്‌കന്‍ മരിച്ചു. ചെന്നൈ സ്വദേശി ആര്‍ രമേശ്(55) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിവരം അറിഞ്ഞ് രമേശിന്റെ ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് രമേശ് അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി എത്തിയത്. ബോണക്കാട് ബേസ് ക്യാമ്പില്‍ നിന്ന് 11 കിലോ മീറ്റര്‍ അകലെ മുട്ടിടിച്ചാല്‍തേരിക്ക് സമീപത്ത് വച്ച് ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് രമേശിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. അതിരുമല ക്യാമ്പില്‍ എത്തുന്നതിന്റെ രണ്ടു കിലോ മീറ്റര്‍ മുന്‍പ് വച്ചായിരുന്നു സംഭവം. തുടര്‍ന്ന് സുഹൃത്തുക്കളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൃതദേഹം രാത്രിയോടെ ബോണക്കാട് ക്യാമ്പിലെത്തിച്ച ശേഷം വിതുരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala Trending

കാട്ടാന ആക്രമണം; മാനന്തവാടിയില്‍ നിരോധനാജ്ഞ; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ കാട്ടാന ആക്രമണത്തില്‍ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറക്കന്മൂല, പയ്യമ്പളി, കുറുവ, കാടന്‍കൊല്ലി മേഖലകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വനംവകുപ്പിനുണ്ടായ വീഴ്ചകള്‍
kerala kerala politics

വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാട്; വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയെ ന്യായീകരിച്ച് സിപിഎം രേഖ. വ്യക്തമായ കണക്കുകളോടെ ബാങ്കുകളിലൂടെ നടത്തിയ ഇടപാടാണെന്നാണ് പാര്‍ട്ടി ന്യായീകരിക്കുന്നത്. കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയമാണ്.
error: Protected Content !!