പടനിലം വളവിൽ വെള്ളം കയറുന്നതിന് പരിഹാരമായി റോഡ് ഉയർത്തുന്ന നടപടികൾ ആരംഭിച്ചു.താഴെ പടനിലത്താണ് ഇപ്പോൾ നടപടികൾ പുരോഗമിക്കുന്നത്.ഒരു വശമാണ് ഇപ്പോൾ പ്രവർത്തി നടക്കുന്നത്,എന്നാൽ ഈ പ്രവർത്തി നടക്കുന്ന പല സമയങ്ങളിലും മണിക്കൂറുകളോളമുള്ള ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത് പലപ്പോഴായി ഇത് വെണ്ണകാട് കൊടുവള്ളി വരെ നീളുന്നു. മറുഭാഗത്ത് പതിമംഗലം ചൂലാ വയൽഭാഗം വരെ വാഹനങ്ങളുടെ നീണ്ട നിര പതിവ് കാഴ്ചയാണ്..ഇവിടെ ആംബുലൻസുകളും സ്കൂൾ വണ്ടികളും കുരുക്കിൽ പെടുന്നു.. സ്ക്കൂൾകുട്ടികൾ മറ്റ്ത്രക്കാർക്ക് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇരുചക്ര വാഹനങ്ങൾ ക്യൂ തെറ്റിച്ച് കടന്നു പോകുന്നത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.നിലവിലെ സാഹചര്യത്തിൽ പോലീസ് സംവിധാനം ഒന്നുകൂടി ഊർജിതപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം..എത്രയും പെട്ടന്ന് ഈ ഗതാഗത കുരുക്ക് കുറക്കാൻ മറ്റുവഴികൾ തേടേണ്ടത് ആവിശ്യമാണ്.മറ്റ് റോഡുകളിലൂടെ കുറച്ചു വണ്ടികൾ കടത്തിവിട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണം എന്നതാണ് നാട്ടുകാരുടെയും ആവിശ്യം