ഭൂമി പെഡ്നെകര്,രാജ്കുമാര് റാവു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ബധായി ദൊ’. എല്‍ജിബിടി കമ്മ്യൂണിറ്റിയെ കുറിച്ച് പറഞ്ഞ സിനിമയായിരുന്നു ‘ബധായി ദൊ’ . വളരെ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് നല്കിയ സ്നേഹത്തിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഭൂമി പെഡ്നേകര്.
നന്ദി. നിങ്ങൾ ഞങ്ങൾക്ക് അയച്ച എല്ലാ മെസേജുകളും പോസ്റ്റുകളും ട്വീറ്റുകളും സ്റ്റോറികളും വായിച്ചു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാനായില്ല. എല്ലാവരോടും സ്നേഹം. പലതും വായിച്ച് ഞങ്ങള്‍ കരഞ്ഞു, ചിരിച്ചു. ധൈര്യം കണ്ടെത്താൻ സഹായിച്ചതിന് നന്ദിയെന്ന് പലരും പറഞ്ഞു. നിങ്ങള്‍ അങ്ങനെ സ്വയം ധൈര്യം കണ്ടെത്തുമ്പോള്‍ ഞാനും ആഹ്ലാദിക്കുന്നു. ഏറ്റവും പ്രത്യേകതയുള്ള സിനിമയായിരുന്നു ഇത്. കഴിഞ്ഞ നാല് ദിവസങ്ങളില്‍ സംഭവിച്ച കാര്യങ്ങള്‍ ഇതിനെ മികച്ചതാക്കുന്നുവെന്നും ഭൂമി പെഡ്നെകര് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു .
ഹർഷവർധൻ സംവിധാനം ചെയ്ത സിനിമ ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിൽ വിനീത് ജെയ്നാണ് നിർമിച്ചിരിക്കുന്നത്. . അമിത് ത്രിവേദിയടക്കമുള്ളവരാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫെബ്രുവരി 11ന് തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
പൊലീസ് കഥാപാത്രമായിട്ടാണ് രാജ്കുമാര് റാവു അഭിനയിക്കുന്നത്. കായിക അധ്യാപികയായി ചിത്രത്തില്‍ ഭൂമി പെഡ്നെകറും അഭിനയിക്കുന്നു. ശശി ഭൂഷണ്, സീമാ പഹ്വ, ഷീബ ചദ്ധ, നിതീഷ് പാണ്ഡെ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

