
കുന്ദമംഗലം ഗവ. കോളജ് മൂന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗവ. ആര്‍ട്സ് & സയന്‍സ് കോളജില്‍ മൂന്നാംഘട്ട കെട്ടിട സമുഛയങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ
കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10.13
കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 3.25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടന്നുവരുന്നത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി അനുവദിച്ച അക്കാദമിക്
ബ്ലോക്കിന്‍റെ രണ്ടാം ഘട്ട പ്രവൃത്തി നടന്നുവരികയാണ്. ഇതോടൊപ്പം അനുവദിച്ച 2.5
കോടി രൂപയുടെ കോംപൗണ്ട് വാള്‍ അടക്കമുള്ള അനുബന്ധ പ്രവൃത്തികള്‍ അന്തിമ
ഘട്ടത്തിലാണ്. ഒപ്പം 92 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്‍റെ
ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഫുട്ബോള്‍ ടര്‍ഫിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു
കഴിഞ്ഞു. കോളജില്‍ കുടിവെള്ള പദ്ധതിക്കായി എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച 15 ലക്ഷം രൂപയുടെ പദ്ധതി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്തിട്ടുണ്ട്. വൈദ്യുതീകരണം,
ക്ലാസ് റൂമിന് വിവിധ സൗകര്യങ്ങളൊരുക്കല്‍ എന്നിവയ്ക്കായി ആവശ്യമായി വന്ന
തുകയും എം.എല്‍.എയുടെ ഫണ്ടില്‍ നിന്നാണ് അനുവദിച്ചിരുന്നത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വെള്ളന്നൂര്‍ കോട്ടോല്‍കുന്നില്‍ വിലക്കെടുത്ത് നല്‍കിയ 5 ഏക്കര്‍ 10 സെന്‍റ് സ്ഥലത്താണ് കോളജ് പ്രവര്‍ത്തിച്ചു വരുന്നത്. നിലവിലുള്ള മൂന്ന് ബിരുദ കോഴ്സുകള്‍ക്ക് പുറമെ ഈ വര്‍ഷം ബിരുദാനന്തര ബിരുദമായ
എം.എസ്.സി മാത്സ് കൂടി അനുവദിച്ചിച്ചുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. ശിലാഫലക
അനാഛാദനവും പുതിയ കോഴ്സിന്‍റെ ഉദ്ഘാടനവും പി.ടി.എ റഹീം എം.എല്‍.എ നിര്‍വ്വഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍, വൈസ് പ്രസിഡന്‍റ് എം സുഷമ, ഡോ. കെ മുഹമ്മദ് നൗഫല്‍, ഡോ. എല്‍ സുപ്രഭ, ഡോ. ജയിന്‍ ജോണ്‍, ഷാജി ആന്‍റണി, സംസാരിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി വേണു ഐ.എ.എസ് സ്വാഗതവും കോളജ് പ്രിന്‍സിപ്പല്‍ വി.പി ബഷീര്‍ നന്ദിയും പറഞ്ഞു.

