സിപിഐ നേതാവായ കനയ്യ കുമാര്‍ ജെഡിയുവിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി സിപിഐ രംഗത്ത്. ഇത് അനാവശ്യ പ്രചാരണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചു. ബിഹാര്‍ മന്ത്രിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുപ്പക്കാരനുമായ അശോക് ചൗധരിയെ കനയ്യ കുമാര്‍ കണ്ടതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്.
എന്നാല്‍ കനയ്യ, പൊതു വിഷയങ്ങള്‍ ഉന്നയിക്കാനാണ് അശോക് ചൗധരിയെ കണ്ടതെന്നാണ് ഡി. രാജയുടെ പ്രതികരണം. ബിഹാര്‍ സിപിഐയുടെ മുന്‍നിര നേതാവായ കനയ്യയ്ക്കും സിപിഐ നേതൃത്വത്തിനും ഇടയിലെ തര്‍ക്കം നേരത്തെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നു എന്നരീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

