Trending

പുലർച്ചെ സിനിമാതിയറ്ററിൽ ലാപ്ടോപ്പുമായി വന്നിരുന്ന് ജോലി ചെയ്യുന്ന യുവാവ്; വീഡിയോ വൈറൽ

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ന​ഗരങ്ങളിൽ ഒന്നാണ് ബം​ഗളൂരു. ദിനംപ്രതിയെന്നോണം ബം​ഗളൂരുവിലെ തിരക്കുകളെ കുറിച്ചും അവിടുത്തെ ​ഗതാ​ഗതക്കുരുക്കിനെ കുറിച്ചുമൊക്കെയുള്ള വാർത്തകൾ വരാറുണ്ട്. ‘പീക്ക് ബം​ഗളൂരു’ എന്ന വാക്ക് തന്നെ അങ്ങനെ ഉണ്ടായതാണ്. ഏതായാലും ഇന്ത്യയിലെ ‘ഐ ടി കാപ്പിറ്റൽ’ എന്നും വിളിക്കപ്പെടുന്ന ബം​ഗളൂരുവിൽ‌ നിന്നുള്ള മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.വെറും 11 സെക്കന്റ് മാത്രമുള്ള ക്ലിപ്പ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് KP എന്ന യൂസറാണ്. ഈ വീഡിയോയിൽ സിനിമാ തിയറ്ററിൽ ഒരാൾ ഇരിക്കുന്നത് കാണാം. അയാളുടെ കയ്യിൽ ലാപ്‍ടോപ്പുമുണ്ട്. അതിൽ വർക്ക് ചെയ്യുകയാണ് ഇയാൾ. സ്വാഗത് ഒനിക്സ് തിയേറ്ററിൽ നിന്നാണത്രെ വീഡിയോ പകർത്തിയിരിക്കുന്നത്. അതിരാവിലെയുള്ള ഷോയുടെ സമയത്താണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നും കാപ്ഷനിൽ പറയുന്നുണ്ട്. കമന്റിൽ നാല് മണിയുടെ ഷോ ആയിരുന്നു എന്നും വ്യക്തമാക്കുന്നുണ്ട്. ഷെയർ ചെയ്ത സമയം മുതൽ നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകളുമായി എത്തിയിരിക്കുന്നതും. ‘ബം​ഗളൂരുവിൽ ഇഷ്ടം പോലെ പാർക്കുകളും ​ഗാർഡനുകളും ഉണ്ട്. അവിടെയെങ്ങാനും പോയിരുന്നു എങ്കിൽ സമാധാനത്തോടെ ജോലി ചെയ്യാമല്ലോ? പിന്നെന്തിനാണ് ഈ ആളുകൾ കൂട്ടമായി എത്തി ആസ്വദിക്കുന്ന സിനിമാ തിയറ്ററിൽ വന്നിരുന്ന് ജോലി ചെയ്യുന്നത്’ എന്നായിരുന്നു ഒരാളുടെ സംശയം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!