ജനീവ: ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം 100 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഗസ്സ മുനമ്പില്‍ അടിയന്തര വെടിനിര്‍ത്തലിന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.സഹായ വിതരണം സുഗമമാക്കുന്നതിനും ബന്ദികളെ മോചിപ്പിക്കുന്നതിനും വെടിനിര്‍ത്തലിന്റെ അടിയന്തര ആവശ്യത്തെക്കുറിച്ച് ഗുട്ടെറസ് ഊന്നിപ്പറഞ്ഞു.
ഒക്ടോബര്‍ 7ലെ ആക്രമണത്തിനു ശേഷമുണ്ടായ യുദ്ധം 2.4 ദശലക്ഷം ആളുകളെ ബാധിക്കുകയും ഭൂരിഭാഗം പ്രദേശങ്ങളും നശിപ്പിക്കുകയും ചെയ്തു. ഗസ്സയില്‍ ഇതുവരെ 24,100 പേരാണ് യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇസ്രായേലില്‍ 1,140 പേരും മരിച്ചു.