തമിഴ്നാട്ടിൽ മാട്ടുപ്പൊങ്കൽ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ജെല്ലിക്കെട്ടിനിടെ യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് ആണ് മരിച്ചത്. കാളയെ മെരുക്കുന്നതിനിടെ അടിവയറ്റില്‍ കുത്തേറ്റാണ് മരണം.കളത്തിലേക്കുവന്ന പാടെ പിടിക്കാൻ ശ്രമിച്ച ഇരുപത്തിയാറുകാരനായ അരവിന്ദ് രാജിനെ കാള കൊമ്പിൽത്തൂക്കി എറിയുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഉടൻ തന്നെ മധുര രാജാജി സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി പാലമേട് ജല്ലിക്കട്ടിൽ പതിനേഴ് പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ പരിക്ക് സാരമായതാണ്. ഇന്നലെ നടന്ന ആവണീയപുരം ജല്ലിക്കെട്ടിൽ 75 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 22 പേരുടെ പരിക്ക് സാരമായതാണ്.
തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ അടിവയറ്റില്‍ കുത്തേറ്റു 26 കാരന്‍ മരിച്ചു

