Entertainment News

മക്കള്‍ സെല്‍വന് ഇന്ന് ജന്മദിനം

തമിഴ് സിനിമാലോകത്തിന്റെ മക്കള്‍ സെല്‍വന് ഇന്ന് ജന്മദിനം. അതിയായ ആഗ്രഹവും അതിനായുള്ള കഠിനാധ്വാനവും ഒരുനാള്‍ നമ്മെ ഉയരത്തില്‍ എത്തിക്കുമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച, എന്നാല്‍ ഉയരങ്ങള്‍ കീഴടക്കുമ്പോഴും അഹങ്കാരത്തിന്റെ കണിക പോലുമില്ലാതെ വിനയവും മനുഷ്യത്വവും കാത്തു സൂക്ഷിക്കുന്ന, ഇഷ്ടമുള്ളവരെ തന്റെ സ്‌നേഹ ചുംബനം കൊണ്ട് അതിശയിപ്പിക്കുന്ന, നിത്യജീവിതത്തില്‍ നാട്യങ്ങളില്ലാത്ത സാധാരണക്കാരനായ മനുഷ്യന്‍. അതിലെല്ലാമുപരി തന്റെ ജീവവായുവായി സിനിമയെ കാണുന്ന അഭിനേതാവ്. വിജയ് സേതുപതി.

Naanum Rowdydhaan Photos: HD Images, Pictures, Stills, First Look Posters  of Naanum Rowdydhaan Movie - FilmiBeat

പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ് തിരലോകത്തിലെ നായക നടന്‍മാരുടെ പിന്നില്‍ വലം കൈയ്യായും ജൂനിയര്‍ ആര്‍ട്ടിസ്റ്റായും തുടങ്ങിയ ഒരു സാധാരണക്കാരനായ അക്കൗണ്ടന്റ് യുവാവ് ഇന്ന് തമിഴും കടന്ന് സിനിമാ ഉലകത്തില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ടെങ്കില്‍ അംഗീകരിക്കുക തന്നെ വേണം അസാധാരണമായ ആ നിശ്ചയദാര്‍ഢ്യത്തെ.

vjsmantra hashtag on Twitter

കടബാധ്യത കാരണം ഗള്‍ഫിലേക്ക് അക്കൗണ്ടന്റായി പറിച്ചു നടപ്പെട്ട ആദ്യകാലങ്ങളില്‍ നിന്നും നാട്ടില്‍ തിരിച്ചെത്തി കൂത്തുപ്പട്ടറൈ എന്ന നാടക കമ്പനിയില്‍ അക്കൗണ്ടന്റായി കയറിയതായിരുന്നു സേതുപതിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്ര സേതുപതിയിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞതും സിനിമയ്ക്കു പിന്നാലെ സഞ്ചരിക്കാന്‍ അദ്ദേഹത്തിനു പ്രചോദനമായി.

Vijay Sethupathi: Thenmerku paruvakatru

2006 മുതല്‍ 2011 വരെ പല ചിത്രങ്ങളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച വിജയ് സേതുപതി നായകനായി അരങ്ങേറുന്ന ആദ്യത്തെ ചിത്രം 2011 ല്‍ പുറത്തിറങ്ങിയ തേന്‍മെറുക്കു പരുവക്കാട്ര് ആയിരുന്നു. നിരവധി അവാര്‍ഡുകളും നിരൂപക പ്രശംസയും ചിത്രത്തെ തേടിയെത്തി.

Vijay Sethupathi - Pizza Telugu Movie New Stills

പിന്നീട് പിസ്സ, നടുവിലെ കൊഞ്ചെ പക്കത്തെ കാണോം, സൂദു കവ്വും, പണ്ണയാറും പദ്മിനിയും തുടങ്ങി മികച്ച ചിത്രങ്ങളില്‍ നായകനായി തിളങ്ങി.

Orange Mittai Review | Orange Mittai Movie Review | Orange Mittai Story | Orange  Mittai Fans Review | Orange Mittai Audience Review | Orange Mittai Plot | Orange  Mittai - Filmibeat

2015 ല്‍ ഓറഞ്ച് മിട്ടായി എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവിന്റെ കുപ്പായവുമണിഞ്ഞു. 2016 ല്‍ ഇറങ്ങിയ സേതുപതി എന്ന ചിത്രം ഒരു താരം എന്ന നിലയിലേക്ക് വിജയ് സേതുപതിയെ വളര്‍ത്തി.

Vijay Sethupathi's 'Seethakathi' runtime trimmed by 15 minutes- The New  Indian Express

2017 ലെ വിക്രം വേദയിലൂടെ മലയാളി ആസ്വാദകര്‍ക്കിടയിലും സേതുപതി തന്റെ സ്ഥാനം ഉറപ്പിച്ചു. പിന്നീട് ചെക്ക ചെവന്ത വാനം, 96, സൂപ്പര്‍ ഡീലക്‌സ് തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനങ്ങള്‍.

Super Deluxe' is super complex- The New Indian Express

പേട്ട എന്ന ചിത്രത്തിലൂടെ രജനീകാന്തിന്റെ പ്രതിനായകനായി അഭിനയിച്ചു.

Petta – Vijay Sethupathi - Manktha- Thuppakki- Petta- Vishwaroopam- Ajith-  Rajini- Vijay- Kamal Haasan- Thala- Thalapathy- Superstar- Kamal-  Ulaganayagan | Thandoratimes.com |

ഇപ്പോഴിതാ ഒരു വിജയ് ചിത്രത്തില്‍ പ്രതിനായകനായി അഭിനയിച്ച് നായകനേക്കാള്‍ കയ്യടി വാങ്ങി്‌ക്കൊണ്ടിരിക്കുന്നു മാസ്റ്റര്‍ ചിത്രത്തിലൂടെ.

Vijay Sethupathi gives Vijay kiss on 'Master' sets
Vijay Sethupathi adopts two tigers from Vandalur Zoo in Chennai

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഹിന്ദിയില്‍ മുംബൈകര്‍ എന്ന ചിത്രമാണ് വരാനുള്ളത്. തന്റെ അസാമാന്യ പ്രകടനത്താല്‍ ഉയരങ്ങള്‍ താണ്ടി സഞ്ചരിക്കുകയാണ് അയാള്‍.

Vijay Sethupathi 's Laabam First Look is loaded with social commentary-  Cinema express

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന മക്കള്‍ സെല്‍വന് ജനശബ്ദത്തിന്റെ പിറന്നാള്‍ ആശംസകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!