National News

രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ തുടങ്ങി; രാജ്യത്തിന്റെ ഏറെ നാളായ ചോദ്യത്തിനുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്റെ ഏറെ നാളായ ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ ദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇന്ന് തുടക്കമാകുന്നത് ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ദൗത്യത്തിനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിനേഷന്‍ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.നേട്ടത്തിന് പിന്നിലെ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനദിച്ചു. മെയ്ഡ് ഇന്‍ ഇന്ത്യ വഴിയായി രണ്ട് വാക്‌സിനുകള്‍ എത്തിക്കാനായി. രാജ്യത്തിന്റെ പുരോഗതിയുടെ സൂചനയാണിത്. മൂന്ന് കോടി പേര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കും. എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. രണ്ടാംഘട്ട വാക്‌സിന്‍ വിതരണവും സൗജന്യമായി നടത്തും. രണ്ടാമത്തെ ഡോസ് വാക്‌സിനും എല്ലാവരും എടുക്കണം. പൂര്‍ണ പ്രതിരോധം കൈവരിക്കുന്നത് രണ്ടാം ഘട്ടത്തിന് ശേഷം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യമൊട്ടാകെ മൂവായിരത്തിലധികം വാക്‌സിനേഷന്‍ ബൂത്തുകളാണ് സജ്ജമാക്കിയത്. പ്രധാനമന്ത്രി കുത്തിവെപ്പ് കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ സംവദിക്കും. ഓരോ കേന്ദ്രത്തിലും തുടക്കത്തില്‍ 100 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!