പ്രൈവസി പോളിസിയുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യനയം മേയ് മാസം 15 വരെ നീട്ടിവെച്ച് വാട്‌സ് ആപ്പ്.പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു.
വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യനയം വലിയ ചര്‍ച്ചക്കാണ് വഴിതുറന്നത് ഇതിന് പിന്നാലെയാണ് സ്വകാര്യ നയം നടപ്പാക്കുന്ന തീരുമാനം താല്‍ക്കാലികമായി ആപ് നീട്ടിവെച്ചിരിക്കുന്നത്.
വാട്‌സ് ആപ്പില്‍ അയക്കുന്ന വ്യക്തിഗത സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്തിട്ട് തന്നെയാണ് ഉള്ളതെന്നും കമ്പനി പറഞ്ഞു.ഉപയോക്താവിന്റെ ഫോണ്‍ നമ്പറോ എവിടേക്കെല്ലാം പോകുന്നു എന്നതോ ഉള്ള വിവരങ്ങള്‍ ഫേസ്ബുക്കിനോ മറ്റുള്ളവര്‍ക്കോ മറിച്ചു നല്‍കില്ലെന്നാണ് വാട്‌സ് ആപ്പ് പറയുന്നത്.

