Trending

വഖഫ് ഭൂമി; കര്‍ണാടക ബിജെപി അധ്യക്ഷനെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ

വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ പേരിൽ കൈക്കൂലി ആരോപണമുന്നയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ.ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരിക്കെ വഖഫ് ഭൂമി കൈയേറ്റത്തെപ്പറ്റി നടന്ന അന്വേഷണറിപ്പോർട്ട് മറച്ചുവെക്കാൻ അന്നത്തെ ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ അൻവർ മണിപ്പാടിക്ക് വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമം നടത്തിയെന്ന് സിദ്ധരാമയ്യ ആരോപിച്ചു. അൻവർ മണിപ്പാടിയുടെ വീട്ടിലെത്തിയാണ് തുക വാഗ്ദാനം ചെയ്തതെന്നും പറഞ്ഞു.

ഇക്കാര്യം അൻവർ മണിപ്പാടി അന്ന് പരസ്യമാക്കിയിരുന്നു. വിജയേന്ദ്രയെ അന്ന് അൻവർ മണിപ്പാടി വീട്ടിൽനിന്നു പുറത്താക്കുകയും സംഭവത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയക്കുകയും ചെയ്തെന്നും സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി. ദേശീയ അധ്യക്ഷനെയും വിവരമറിയിച്ചു.
വഖഫ് സ്വത്തുക്കൾ കൊള്ളയടിച്ചതിൽ പങ്കാളികളായ വിജയേന്ദ്രയെയും മറ്റ് നേതാക്കളെയും ബി.ജെ.പി. എന്തിനാണ് സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.വഖഫ് ഭൂമി പ്രശ്നത്തിൽ സർക്കാരിനെതിരേ നിയമസഭയിൽ ബി.ജെ.പി. പ്രതിഷേധം ശക്തമാക്കിയതിനുപിന്നാലെയാണ് സിദ്ധരാമയ്യ ഗുരുതര ആരോപണമുന്നയിച്ചത്.യെദ്യൂരപ്പക്ക് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാൻ മകൻ വിജയേന്ദ്ര 2000 കോടി രൂപ നൽകിയെന്ന് ബി.ജെ.പി. എം.എൽ.എ. ബസനഗൗഡ പാട്ടീൽ യത്‌നൽ മുമ്പ് ആരോപിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് ചികിത്സാ സാമഗ്രികൾ വാങ്ങിയതിലെ അഴിമതി മുതൽ വഖഫ് സ്വത്തുക്കളുടെ കൊള്ളവരെയായി കർണാടക ബി.ജെ.പി. യുടെ യാഥാർഥ്യം പുറത്തുവന്നിരിക്കുകയാണെന്നും പറഞ്ഞു.നിശ്ശബ്ദത വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ആരോപണങ്ങളിൽ സി.ബി.ഐ.അന്വേഷണത്തിന് ഉത്തരവിടണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

Avatar

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!