കുന്ദമംഗലം പൊയ്യയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ഇന്നലെ രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്, ബിജെപി തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും പ്രതിഷേധം നടത്തിയിരുന്നു.നിരാഹരസമരം വരെ പ്രദേശത്ത് നടന്നു.. കുന്ദമംഗലം പോലീസ് മാലിന്യംതള്ളിയ ഒരു വാഹനവും രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കുകയും കേസ് ചാർജ് ചെയ്ത് കോടതിയിൽ ഹാജരാക്കി ഫൈൻ ഈടാക്കുകയും ചെയ്തിരുന്നു.അതിനുശേഷം വീണ്ടും ഇതേ പ്രവർത്തിതുടർന്ന് കൊണ്ട് മറുഭാഗത്ത് മാലിന്യം തള്ളിയിരിക്കുകയാണ്.
ഇതിനുമുമ്പും പൊയ്യയില്‍ നിരവധി തവണയാണ് കക്കൂസ് മാലിന്യം തള്ളിയത്പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വയലില്‍ കക്കൂസ് മാലിന്യം കണ്ടെത്തിയത്. ജനങ്ങള്‍ ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. ഈ പ്രദേശം, അംഗനവാടിയും ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലവും സ്‌കൂള്‍ കുട്ടികള്‍ യാത്ര ചെയ്യുന്ന സ്ഥലവും കൂടിയാണ്.
പ്രദേശത്ത് കക്കൂസ് മാലിന്യം വന്‍തോതില്‍ തള്ളുന്നതിനെതിരെ പഞ്ചായത്തിലും പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടും ഒരു മാറ്റവുമില്ല.സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്ന ഈ പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തു ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ പ്രദേശത്ത് ജലസ്രോതസ്സുകളിൽ ഇത്തരം മാലിന്യങ്ങൾ തള്ളുന്നത് കാരണം പ്രദേശ വാസികളിൽ പല ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരുന്നതിനാൽ ആരോഗ്യ വകുപ്പും ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നാട്ടുകാർ വീണ്ടും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.