International News

കൂട്ടത്തോടെ ചത്ത് ജിറാഫുകള്‍;വരള്‍ച്ചയുടെ ഭയാനകമുഖം

കെനിയയിലെ വരള്‍ച്ചയുടെ ഭീകരത വ്യക്തമാക്കുന്ന ഒരു ചിത്രം പുറത്ത്.വരണ്ടുണങ്ങിയ ഭൂമിയില്‍ ഒന്നിനുമീതെ ഒന്നായി ചത്തുകിടക്കുന്ന ജിറാഫ് കൂട്ടത്തിന്റെ ചിത്രം ഇതിനകം അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
ഈദ് റാം എന്ന ഫോട്ടോജേണലിസ്റ്റാണ് ചിത്രം പകർത്തിയത് നാളുകളായി തുടരുന്ന വരള്‍ച്ചയുടെ ആഘാതമേറ്റ് ചത്ത ആറ് ജിറാഫുകളുടെ ആകാശചിത്രമാണിത് വാജിറിലെ സാബുളി വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വന്‍സിയിലെ ജിറാഫുകളാണ് പട്ടിണി മൂലം ചത്തൊടുങ്ങിയത്.

വരള്‍ച്ചയുടെ ദുരന്തമുഖം ഒരു സിംഗിള്‍ ഫ്രെയമില്‍ കാണാമെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.മൃഗങ്ങള്‍ മാത്രമല്ല, കടുത്ത വരള്‍ച്ച കാരണം 2.1 ദശലക്ഷം കെനിയക്കാരും കടുത്ത പട്ടിണിയിലാണ്. 2.9 ദശലക്ഷം ആളുകള്‍ക്ക് ഇപ്പോഴും സഹായം ആവശ്യമാണെന്ന് ചൊവ്വാഴ്ച യുഎന്‍ അറിയിച്ചിരുന്നു. കെനിയയിലെ ചില പ്രദേശങ്ങളില്‍ ദശാബ്ദങ്ങളിലെ ഏറ്റവും മോശം മഴയാണ്ഈയിടെ റിപ്പോര്‍ട്ട് ചെയ്തത്.

ജലസംഭരണിയിലെ വെള്ളം മലിനപ്പെടാതിരിക്കാന്‍ വേണ്ടി ജഡങ്ങള്‍ മറ്റൊരു പ്രദേശത്തേക്ക് മാറ്റി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!