കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. വരുൺ സിംഗിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു വിട വാങ്ങിയത് രാജ്യത്തിന്റെ അഭിമാന സൈനികനെന്ന് പ്രധാനമന്ത്രി പറഞ്ഞു.വരുൺ സിങിന്റെ അമൂല്യ സേവനം രാജ്യം ഒരിക്കലൂം മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു