പെട്രോൾ ഡീസൽ വില വർദ്ധനവും കോവിഡ് പ്രതിസന്ധിയും കാരണം ജീവിത പ്രയാസങ്ങൾ നേരിടുന്ന ഓട്ടോ-ടാക്സി ജീവനക്കാരുടെ പ്രയാസം പരിഗണിച്ച് നിലവിലുള്ള ചാർജ്ജ് പുതുക്കി നിശ്ച്ചയിക്കണമെന്ന് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ CITU കുന്ദമംഗലം സെക്ഷൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു ,
യൂനിറ്റ് പ്രസിഡണ്ട് എം എം സുധീഷ് കുമാർ പതാക ഉയർത്തി.
കെ വി സുരേന്ദ്രൻ രക്തസാക്ഷി പ്രമേവും, കെ കെ ഭരതൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
എം എം സുധീഷ് കുമാറിൻ്റെ അധ്യക്ഷതയിൽ ഏരിയാ സെക്രട്ടറി സി പ്രമോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്ഷൻ സെക്രട്ടറി പി സുന്ദരേശൻ സ്വാഗതം പറഞ്ഞു .ഏരിയാ കമ്മിറ്റി അംഗം ബാവ പുതുക്കുടി സംസാരിച്ചു.
സെക്രട്ടറി കെ കെ ഭരതൻ ചെത്തുകടവ്, പ്രസിഡണ്ട് എം എം സുധീഷ് കുമാർ, ട്രഷറർ അഖിൽ കെ പി എന്നിവരെ തെരഞ്ഞെടുത്തു