തദ്ദേശ തെരഞ്ഞെടുപ്പ്: കുന്ദമംഗലത്ത് ആഹ്ലാദ പ്രകടനം; കർശനമായ വിലക്ക്
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടക്കുന്ന ആ ഹ്ലാദ പ്രകടനങ്ങൾ എല്ലാം തന്നെ ഒഴിവാക്കാൻ കുന്ദമംഗലം പോലീസ് അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള റോഡ് ഷോ, വാഹനറാലി, നാസിക് ഡോൾ, പടക്കങ്ങൾ എന്നിവയാതൊരു കാരണവശാലും ഉപയോഗിക്കാനോ നടത്താനോ പാടില്ല. ഇത് നിഷേധിക്കുന്ന പക്ഷം ഈ കാര്യങ്ങൾ വീഡിയോ ചെയ്യുകയും, ചട്ടലംഘനം നടത്തുന്ന വാഹ്നത്തിനെതിരെ കേസ് രജിസ്ട്രർ ചെയ്യുകയും അനുമതിയില്ലാതെ പ്രവർത്തിക്കുന്ന മൈക്ക് സെറ്റുകൾ’ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു.കൂടാതെ ആർക്ക് വേണ്ടിയാണോ ഇത്തരം പരിപാടികൾ നടത്തുന്നത് അവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്യും

