Trending

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Coronavirus isn't the killer, our immune response is

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 70,56,318 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശി ചെല്ലയ്യന്‍ (84), അണ്ടൂര്‍കോണം സ്വദേശി സത്യന്‍ (58), കാപ്പില്‍ സ്വദേശി ഹാഷിം (78), ചിറ്റാറ്റുമുക്ക് സ്വദേശി ഗോപാലന്‍ (72), മടവൂര്‍ സ്വദേശി മുഹമ്മദ് രാജ (61), പാപ്പനംകോട് സ്വദേശിനി ഷെറീഫ ബീവി (76), മാരായമുട്ടം സ്വദേശിനി ശ്രീകുമാരി (56), കൊല്ലം പുത്തന്‍പുരം സ്വദേശിനി തങ്കമണി (66), ചവറ സ്വദേശി ക്രിസ്റ്റഫര്‍ (74), കിളികല്ലൂര്‍ സ്വദേശി വിജയന്‍ (68), കല്ലട സ്വദേശി വിഗ്നേശ്വരന്‍ പിള്ള (78), പരവൂര്‍ സ്വദേശി ശ്രീധരന്‍ നായര്‍ (69), പത്തനംതിട്ട തിരുവല്ല സ്വദേശി ഗീവര്‍ഗീസ് (68), ആലപ്പുഴ കൊറ്റംകുളങ്ങര സ്വദേശി രാധാകൃഷ്ണന്‍ (65), ഹരിപ്പാട് സ്വദേശി മുരുഗന്‍ (58), തൃശൂര്‍ ഇരിങ്ങാലകുട സ്വദേശി വത്സന്‍ (61), മാള സ്വദേശിനി ഓമന (48), ഗുരുവായൂര്‍ സ്വദേശി രാമന്‍ നായര്‍ (89), കടപ്പുറം സ്വദേശി മുഹമ്മദ് അലി (78), പനമുക്ക് സ്വദേശി ബാലന്‍ (74), പാലക്കാട് കോയിപ്ര സ്വദേശി മിചല്‍ സ്വാമി (72), മലപ്പുറം വേലൂര്‍ സ്വദേശിനി മാലതി (69), ചുള്ളിപ്പാറ സ്വദേശി ബാലന്‍ (64), പൊന്നാനി സ്വദേശി മുഹമ്മദ് ഉണ്ണി (60), ഒതുക്കുങ്ങല്‍ സ്വദേശി ഷാജഹാന്‍ (40), പാരമലങ്ങാടി സ്വദേശി ഹസന്‍ (86), കോഴിക്കോട് ഫറോഖ് സ്വദേശി വീരന്‍ (84), വടകര സ്വദേശിനി സുബൈദ (62), അയിക്കരപ്പാടി സ്വദേശിനി റുബീന (35), ചുങ്കക്കുന്ന് സ്വദേശിനി അനിത (48), പാഴൂര്‍ സ്വദേശിനി ഉണ്ണിപാത്തു (88), വയനാട് കല്‍പറ്റ സ്വദേശി സുലൈമാന്‍ (70), കണ്ണൂര്‍ ഉളിയില്‍ സ്വദേശിനി ഷറീഫ (55) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2680 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 733, തൃശൂര്‍ 689, എറണാകുളം 442, തിരുവനന്തപുരം 306, കൊല്ലം 413, പത്തനംതിട്ട 304, മലപ്പുറം 355, പാലക്കാട് 162, ആലപ്പുഴ 310, വയനാട് 273, കോഴിക്കോട് 257, കണ്ണൂര്‍ 114, ഇടുക്കി 100, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, തൃശൂര്‍ 9 വീതം, കണ്ണൂര്‍ 7, പാലക്കാട് 6, പത്തനംതിട്ട 5, തിരുവന്തപുരം 3, മലപ്പുറം, വയനാട് 2 വീതം, കൊല്ലം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 290, കൊല്ലം 863, പത്തനംതിട്ട 188, ആലപ്പുഴ 233, കോട്ടയം 440, ഇടുക്കി 72, എറണാകുളം 416, തൃശൂര്‍ 706, പാലക്കാട് 338, മലപ്പുറം 714, കോഴിക്കോട് 487, വയനാട് 162, കണ്ണൂര്‍ 115, കാസര്‍ഗോഡ് 42 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,757 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,16,666 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,90,987 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,178 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1357 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ഇരട്ടിയാര്‍ (13, 14), പുറപ്പുഴ (സബ് വാര്‍ഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂര്‍ (സബ് വാര്‍ഡ് 6, 10, 12), കല്ലുവാതുക്കല്‍ (സബ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാര്‍ഡ് 5, 6, 7, 11, 13, 14), അടൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 26), ചിറ്റാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ കോട്ടത്തറ (സബ് വാര്‍ഡ് 4), തൃശൂര്‍ ജില്ലയിലെ കൈപറമ്പ് (16), പാലക്കാട് ജില്ലയിലെ മുതുമല (14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 442 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

551 shareLikeCommentShare

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!