ഡല്‍ഹിയിലെ ആഴ്ചകളായി തുടരുന്ന കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്തില്ലെങ്കില്‍ സമ്പദ് വ്യവസ്ഥ നേരിടാന്‍ പോകുന്നത് കനത്ത തിരിച്ചടിയായിരിക്കുമെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ഓഫ് ഇന്ത്യ.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും സമരം കഴിയുന്നതും വേഗം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. പുതിയ കാര്‍ഷിക നിയമങ്ങളുടെ പേരില്‍ തുടരുന്ന പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിനോടും കര്‍ഷക സംഘടനകളോടും സമിതി അഭ്യര്‍ത്ഥിച്ചത്.
പ്രതിഷേധം മൂലം ഗതാഗത തടസ്സമുള്‍പ്പെടെ സംഭവിക്കുന്നുണ്ടെന്നും ഇതുവഴിയുണ്ടാകുന്ന നഷ്ടം പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറമാണെന്നും കേന്ദ്രസര്‍ക്കാര്‍ കര്‍ഷക പ്രതിഷേധത്തിനെതിരെ ഇനിയും മുഖംതിരിച്ചാല്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്നും സംഘടന വ്യക്തമാക്കി.
കര്‍ഷക നിയമത്തില്‍ പ്രതിപാദിക്കുന്ന താങ്ങുവിലയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രം നിലപാടറിയിച്ചെങ്കിലും നിയമം പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം കേന്ദ്രം ഇതുവരെ മുഖവിലക്കെടുത്തിട്ടില്ല.
ഇയവസരത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം വലിയ തിരിച്ചടിയാണ് സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാക്കുന്നതെന്നും പ്രതിദിനം 3,000 കോടി രൂപ മുതല്‍ 3,500 കോടി വരെ നഷ്ടം സമ്പദ്വ്യവസ്ഥയില്‍ ഉണ്ടാകുന്നുണ്ടെന്നും സമിതി അറിയിച്ചത്.