Trending

കെ.എം ബഷീര്‍ കൊല്ലപ്പെട്ട സമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കാനാവില്ല;

കെ.എം ബഷീര്‍ കൊല്ലപ്പെട്ട സമയത്തെ നിര്‍ണായക സി.സി.ടി.വി ദൃശ്യങ്ങള്‍ ശ്രീറാം വെങ്കിട്ടരാമന് നല്‍കാനാവില്ല; എതിര്‍പ്പുമായി പ്രോസിക്യൂഷന്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവായി നല്‍കിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. കേസിന് തെളിവായി പൊലീസ് നല്‍കിയ രണ്ട് സി.ഡികള്‍ നല്‍കണമെന്നാണ് ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആവശ്യപ്പെട്ടത്.രേഖകള്‍ പ്രതിക്ക് നേരിട്ട് നല്‍കാനുള്ള നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ തെളിവ് നല്‍കുന്നതിനെ എതിര്‍ത്തത്.

രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു. അതേസമയം ദൃശ്യങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കോടതി ഈ മാസം 30ന് തീരുമാനമെടുക്കും. കവടിയാര്‍-മ്യൂസിയം റോഡിലെ ദൃശ്യങ്ങളാണ് ശ്രീറാമിന് പരിശോധനയ്ക്കായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നത്.

കേസില്‍ നേരത്തെ മൂന്ന് തവണ ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതി അന്ത്യശാസനം നല്‍കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!