information

അറിയിപ്പുകൾ

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ വെജിറ്റേറിയൻ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പത്തനതിട്ട ,കോട്ടയം ജില്ലകളിലെ താരതമ്യവില കണക്കിലെടുത്തും , നിലവിലെ നിയമങ്ങൾ പ്രകാരവുമാണ്‌ ഹോട്ടലുകൾ,ബേക്കറികൾ എന്നിവിടങ്ങളിലെ വെജിറ്റേറിയൻ ഭക്ഷണ പദാർത്ഥങ്ങളുടെ വില നിശ്ചയിച്ച് ഉത്തവായിട്ടുള്ളത്.ശബരിമല മഹോത്സവം : കാനനപാതയില്‍ നിയന്ത്രണം തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ശബരിമല മണ്ഡലമകരവിളക്ക് സമയത്തെ കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്രയ്ക്ക് ഇടുക്കി ജില്ലാ ഭരണകൂടം നിയന്ത്രണം എര്‍പ്പെടുത്തി. സത്രം വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയും, അഴുതക്കടവ് വഴി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയും, മുക്കുഴി വഴി രാവിലെ 7 മുതല്‍ വൈകിട്ട് 3.30 വരെയും യാത്ര ചെയ്യാം .ശബരിമലയില്‍ നിന്ന് തിരിച്ച് സത്രത്തിലേക്ക് രാവിലെ 9 മുതല്‍ 11 വരെ യാത്ര ചെയ്യാനുള്ള അനുമതിയുണ്ട്.എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാംഇടുക്കി ജില്ലയിലെ എസ് സി,എസ് ടി വിഭാഗക്കാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ അനുവദിക്കുന്നു. വെളളിയാമറ്റം പഞ്ചായത്തില്‍ പൂമാല ( പട്ടികവര്‍ഗ്ഗവിഭാഗം), പീരുമേട് പഞ്ചായത്തില്‍ റാണിമുടി ( പട്ടികജാതി വിഭാഗം ), ചിന്നക്കനാല്‍ പഞ്ചായത്തില്‍ സൂര്യനെല്ലി( പട്ടികജാതി വിഭാഗം ) എന്നിവയാണ് കേന്ദ്രങ്ങള്‍ . പ്ലസ് ടു, പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളള 18 മുതല്‍ 50 വയസ്സ് വരെ പ്രായമുളള പട്ടികജാതി- പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. akshayaexam.kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി നവംബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അതോടൊപ്പം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , രേഖകളുടെ അസല്‍, ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ നവംബര്‍ 28 ന് 5 മണിക്ക് മുന്‍പ് കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ നേരിട്ട് എത്തിക്കണം. 750 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതാകണം . യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനില്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമസ്ഥാവകാശവാടക കരാര്‍ എന്നിവ ഓണ്‍ലൈനായി അപ് ലോഡ് ചെയ്യാം . കൂടുതല്‍ വിവരങ്ങള്‍ക്ക് www.akshaya.kerala.gov.in ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്ഇടുക്കി മെഡിക്കല്‍ കോളേജില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. നിയമനം പരമാവധി 89 ദിവസത്തേക്കോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതു വരെയോ ആയിരിക്കും. ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ)അല്ലെങ്കില്‍ ബി.എസ്.സി.എം. എല്‍.ടി (കെയുഎച്ച്എസ്) പാസ് സര്‍ട്ടിഫിക്കറ്റ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് യോഗ്യതയുളളവര്‍ക്ക് വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ, ഫോട്ടോ സഹിതം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ ഓഫീസില്‍ ഡിസംബര്‍ 5 ന് ഉച്ചക്ക് 12 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233076.ചിത്രരചനാ മത്സരം ബാലാവകാശവാരാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ചെറുതോണി ജില്ലാ പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളില്‍ നവംബര്‍ 18 ന് രാവിലെ 10.30 മുതല്‍ വാട്ടര്‍കളര്‍ ചിത്രരചനാ മത്സരം നടക്കും . 10-12 വയസ്സ്, 13-15 വയസ്സ്, 16-18 വയസ്സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം . പങ്കെടുക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ 8593963020 എന്ന വാട്ട്സാപ്പ് നമ്പറില്‍ നവംബര്‍ 17 ന് വൈകിട്ട് 5 മണിക്ക് മുമ്പായി പേര്, വിലാസം, ജനനത്തീയതി, ഫോണ്‍ നമ്പര്‍, സ്‌കൂള്‍, ക്ലാസ്സ് എന്നിവ നല്‍കി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 60 പേരെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുക . പേപ്പര്‍ മത്സരവേദിയില്‍ ലഭിക്കും.ജില്ലാ കേരളോത്സവം മൂന്നാറില്‍ഇടുക്കി ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബര്‍ 17,18,19 തീയതികളില്‍ മൂന്നാറില്‍ നടക്കും. 17 ന് ഉച്ചകഴിഞ്ഞ് 3.30 ന് മൂന്നാര്‍ ടൗണില്‍ നിന്ന് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലേക്ക് വര്‍ണ്ണാഭമായ ഘോഷയാത്ര നടക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം അഡ്വ. എ. രാജ എല്‍.എല്‍.എ. ഉദ്ഘാടനം ചെയ്യും. കലാമത്സരങ്ങള്‍ 17,18 തീയതികളില്‍ മൂന്നാര്‍ ജി.വി.എച്ച്.എസ്.എസ്, മൂന്നാര്‍ ബി.ആര്‍.സി. എന്നിവിടങ്ങളില്‍ നടക്കും. രചനാ മത്സരങ്ങള്‍, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, കാര്‍ട്ടൂണ്‍, പോസ്റ്റര്‍ മേക്കിംഗ്, ഫ്ലവര്‍ അറേഞ്ച്മെന്റ്, കളിമണ്‍ ശില്‍പനിര്‍മ്മാണം, മെഹന്തി, ക്വിസ് എന്നീ ഇനങ്ങള്‍ 17 നും മറ്റ് കലാമത്സരങ്ങള്‍ 18 നുമാണ് നടക്കുക.നവംബര്‍ 17 ന് കായികമത്സരങ്ങളില്‍ 20-20 ക്രിക്കറ്റ് മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം, വടംവലി കെ.ഡി.എച്ച്. ക്ലബ്ബ് കോര്‍ട്ട്, വോളീബോള്‍ വര്‍ക്ക്ഷോപ്പ് റിക്രിയേഷന്‍ ക്ലബ്ബ് സ്റ്റേഡിയം, ഷട്ടില്‍ മത്സരങ്ങള്‍ കെ.ഡി.എച്ച്. ഇന്‍ഡോര്‍ സ്റ്റേഡിയം, പഞ്ചഗുസ്തി- ബാസ്‌ക്കറ്റ്ബോള്‍ മത്സരങ്ങള്‍ മൂന്നാര്‍ ജി.വി.എച്ച്.എസ്.എസ്, ചെസ് ബി.ആര്‍.സി. ഹാള്‍ എന്നിവിടങ്ങളില്‍ നടക്കും. 18 ന് ഫുട്ബോള്‍ മത്സരം കൊരണ്ടക്കാട് കാര്‍മ്മല്‍ഗിരി പബ്ലിക് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും. 19 ന് കബഡി മൂന്നാര്‍ ജി.വി.എച്ച്. എസ്.എസ് ലും അത്ലറ്റിക്സ് മത്സരങ്ങള്‍ 19 ന് എന്‍.ആര്‍.സിറ്റി എസ്.എന്‍.വി.എച്ച്.എസ്.എസിലും നടക്കും. മത്സരാര്‍ഥികള്‍ കൃത്യസമയത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895183934, 04862 228936, 9447828350 .സ്‌കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച് ആൻഡ് ഡെവലപ്മെന്റ് സ്കോളർഷിപ്പിന് അർഹരായ പട്ടികജാതി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2022 -23 വർഷം 4ാം ക്ലാസ്സിലോ, 7ാം ക്ലാസ്സിലോ പഠിച്ച് വർഷാന്ത്യ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ആ ഗ്രേഡ് എങ്കിലും ലഭിച്ച പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അസൽ ജാതി , വരുമാന സർട്ടിഫിക്കറ്റുകൾ 4/7 ക്ലാസ്സിൽ അർധ വാർഷിക പരീക്ഷയിൽ ലഭിച്ച ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, സ്കൂൾ തലത്തിൽ കലാ കായിക മത്സരങ്ങളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് സംബന്ധിച്ച രേഖ എന്നിവ സഹിതം നവംബർ 30ന് മുമ്പായി ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് അസി ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിലേക്ക് ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റിനെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി / ബി എസ് സി സയൻസ് ഡിഗ്രിയും ബാർക്കിൽ നിന്നും ബി എം ആർ ഐ ടിയും. പ്രതിഫലം : പ്രതിമാസം 40,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 21ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് എച്ച് ഡി എസ് ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. ലേലം ചെയ്യുന്നുകൊയിലാണ്ടി ഐ ടി ഐ വക 1.3808 ഹെക്ടർ സ്ഥലത്തുള്ള തെങ്ങുകളിൽ നിന്നും മേലാദായം കരാർ ഉറപ്പിക്കുന്ന തിയ്യതി മുതൽ മൂന്ന് വർഷത്തേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ഡിസംബർ അഞ്ചിന് രാവിലെ 11.30ന് ഐ.ടി.ഐ യിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്ക് കൊള്ളാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി തിരിച്ചറിയൽ കാർഡ് കൊണ്ട് വരേണ്ടതും, നിരതദ്രവ്യം 2000 രൂപ ഓഫീസിൽ കെട്ടിവെക്കേണ്ടതുമാണ്. ഫോൺ : 0496 2631129 പഞ്ചവൽസര എൽ എൽ ബി പ്രവേശനംകോഴിക്കോട് ഗവ. ലോ കോളേജിൽ 2023-24 അദ്ധ്യയന വർഷത്തിലെ ഇന്റഗ്രേറ്റഡ് പഞ്ചവൽസര എൽ എൽ ബി കോഴ്സിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് നവംബർ 17ന് ഉച്ചയ്ക്ക് രണ്ട് മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾ മുഴുവൻ അസൽ രേഖകളും ഹാജരാക്കി അന്നു തന്നെ വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി പ്രവേശനം നേടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495 2730680

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!