Local News

ശിശുദിനത്തിൽ ഗാസയിൽ പൊലിയുന്ന കുരുന്നു ജീവനുകൾക്ക് ആദരവ് അർപ്പിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്

ശിശുദിനത്തിൽ ഗാസയിൽ പൊലിയുന്ന കുരുന്നു ജീവനുകൾക്ക് ആദരവ് അർപ്പിച്ച് പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റ്. യുദ്ധത്തിൻ്റെ ദുരിതങ്ങൾ ഏറ്റവും ബാധിക്കുന്നവരാണ് കുഞ്ഞുങ്ങൾ. അവരുടെ ചർമ്മത്തെ കീറി മുറിച്ചും അവരുടെ കണ്ണുകളിൽ ഭീതി നിറച്ചും അവരുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ചും ഒടുവിൽ
എന്തിനെന്ന് അറിയാതെ
അവരുടെ ഹൃദയമിടിപ്പിനെ കീഴടക്കിയും യുദ്ധം കുഞ്ഞുങ്ങളുടെ ശവപറമ്പുകൾ സൃഷ്ടിക്കുന്നു. ആ ദുരിതം പേറുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പത്രതാളുകളിൽ നിന്ന് മുറിച്ച് എടുത്ത് കൊളാഷ് ഒരുക്കി അതിനൊപ്പം രക്തം പുരണ്ട പാവയെ വേദനയുടെ പ്രതീകമാക്കി കുന്നമംഗല ബസ്റ്റാൻഡിൽ ഒരു ഇൻസ്റ്റലേഷൻ രൂപത്തിൽ സ്ഥാപിച്ചു. അതിന് മുൻപിൽ റോസാപ്പൂക്കൾ അർപ്പിച്ചും മെഴുകുതിരികൾ ജ്വലിപ്പിച്ചുമാണ് എൻ എസ് എസ് വോളൻ്റിയർമാർ ആദരവ് അർപ്പിച്ചത്. ഒപ്പം യുദ്ധവിരുദ്ധ പ്രതിജ്ഞയും എടുത്തു. പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, പ്രിൻസിപ്പൾ സിന്ധു ഇ എസ്, സ്റ്റാഫ് പ്രതിനിധി വിൽഫ്രഡ് എ വി, വോളൻ്റിയർ ലീഡർമാരായ അമാൻ അഹമ്മദ് പി കെ, ശ്രേയ പി, മുഹമ്മദ് നസിൽ എ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
,

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!