Entertainment News

കുടുംബത്തോടപ്പം ചെലവഴിക്കണം;സിനിമയിൽ നിന്നും ആമിർഖാൻ ഇടവേളയെടുക്കുന്നു

ആമിർ ഖാൻ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നു.കുറച്ച് വർഷങ്ങൾ അമ്മയ്ക്കും മക്കൾക്കുമൊപ്പം ചിലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം തന്നെ നല്ല സിനിമകൾ നിര്‍മിക്കുമെന്നും ആമിർ പറഞ്ഞു.35 വർഷത്തെ അഭിനയ ജീവിതത്തിനിടെ ഇതാദ്യമായാണ് ഇടവേളയെടുക്കുന്നതെന്ന് ആമിർ ചൂണ്ടിക്കാട്ടി. അഭിനയം എന്ന ഒറ്റക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. ഉറ്റവർക്കൊപ്പം സമയം പങ്കിടാനും ജീവിതം വളരെ വ്യത്യസ്തമായ രീതിയിൽ അനുഭവിക്കാനും ഇതാണ് നല്ല സമയമെന്നാണ് കരുതുന്നത്. അടുത്ത കുറച്ചുവർഷത്തേക്ക് അഭിനേതാവായി ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2008ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രത്തിന്റെ റീമേയ്ക്കായി എത്തുന്ന ചാമ്പ്യൻസിലും ആമിര്‍ അഭിനയിച്ചേക്കില്ല. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്യുന്ന സിനിമയിൽ ആമിർ ഖാൻ നായകനായി എത്തുമെന്ന് വാർത്തകൾ വന്നിരുന്നു.ചാമ്പ്യൻസ് നിർമിക്കുന്നതേയുള്ളുവെന്നും അഭിനയിക്കുന്നില്ലെന്നുമാണ് ആമിർ പറഞ്ഞത്. എന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന്റെ പുറകെയുള്ള ഓട്ടത്തിലായിരുന്നു എന്റെ ജീവിതം. ഈ യാത്രയിൽ എന്റെ പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല. എന്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, എന്റെ ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ അവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ ആയില്ല. എന്റെ മകൾക്ക് 23 വയസ്സായി. കുട്ടിക്കാലം മുതലെ അവളുടെ ജീവിതത്തിൽ എന്റെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നത് എനിക്കറിയാം. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോൾ അതെല്ലാം മനസ്സിലാകുന്നു. എനിക്ക് അവളുടെ സ്വപ്നങ്ങളെക്കുറിച്ചോ ഭയത്തെക്കുറിച്ചോ അറിയില്ല. എന്നാൽ എന്റെ സംവിധായകരുടെ സ്വപ്നങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നു.’’–ആമിർ ഖാൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!