ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പ്രകാരം ലോക ജനസംഖ്യ ഇന്ന് 800 കോടി കടക്കും. 2022-ലെ ലോകജനസംഖ്യ സംബന്ധിച്ച വീക്ഷണ റിപ്പോർട്ടിലാണ് നവംബർ 15-ന് ലോകജനസംഖ്യ 800 കോടിയാകുമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയത്. ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇന്ത്യയാവും ലോക ജനതയുടെ കാര്യത്തില്‍ ഒന്നാമത് എത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. 2050-ഓടെ ലോകജനസംഖ്യ 9.7 ബില്യണും 2100-ഓടെ 10.4 ബില്യണും ആയിരിക്കുമെന്നും യുഎൻ കണക്കാക്കിയിട്ടുണ്ട്. ആളോഹരി വരുമാനം വളരെ കുറവുള്ള രാജ്യങ്ങളിലാണ് ജനനനിരക്കിലെ വർദ്ധനവ് കൂടുതലും കാണുന്നത്.
145.2 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്. 141.2 കോടിയുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്. നിലവിൽ ചൈനയാണ് ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം. 145.2 കോടിയാണ് ചൈനയിലെ ജനസംഖ്യ. ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 141.2 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. അടുത്തവർഷം ഇന്ത്യ ചൈനയെ പിന്തള്ളി ഒന്നാമതെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലായ് 11-നാണ് റിപ്പോർട്ട് ഐക്യരാഷ്ട്രസഭ പുറത്തിറക്കിയത്.