കോഴിക്കോട് പരിയങ്ങാട് എസ് വളവിനടുത്ത് നിർമാണ പ്രവൃത്തികൾ നടന്ന് കൊണ്ടിരിക്കെ വീട് തകർന്ന് വീണു.പാടേരി അമ്പലത്തിന് സമീപത്തായി ഏകദേശം 2.30 ഓടുകൂടിയാണ് അപകടം നടക്കുന്നത്.9 പേരാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.4 പേർ ഉള്ളിൽ കുടുങ്ങികിടക്കുന്നതായാണ് സൂചന നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും സഹായത്താൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്