31 പന്തിൽ ഫിഫ്റ്റി തികച്ച് ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അർധ ശതകത്തിൻറെ റെക്കോർഡ് സ്വന്തം പേരിലാക്കി ഫൈനലിൽ ഓസ്‌ട്രേലിയയുടെ വിജയശിൽപിയായ മിച്ചൽ മാർഷ്. ഇന്നലെ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ ചാമ്പ്യൻമാരായി. ഡേവിഡ് വാർണർക്കൊപ്പം 92 ഉം ഗ്ലെൻ മാക്‌സ്‌വെല്ലിനൊപ്പം 66 ഉം റൺസ് കൂട്ടുകെട്ട് സൃഷ്‌ടിച്ചാണ് മാർഷ് ഓസീസിൻറെ വിജയശിൽപിയായത്.കളിയിൽ മിച്ചൽ മാർഷായിരുന്നു മാൻ ഓഫ് ദി മാച്ച് .
ഇതേ മത്സരത്തിൽ തന്നെ 32 പന്തിൽ അമ്പത് തികച്ച കിവീസ് നായകൻ കെയ്‌ൻ വില്യംസണിൻറെ റെക്കോർഡാണ് മാർഷ് തകർത്തത്.
2014ൽ ഇന്ത്യക്കെതിരെ 33 പന്തിൽ ഫിഫ്റ്റി കണ്ടെത്തിയ ശ്രീലങ്കയുടെ കുമാർ സംഗക്കാരയുടെ പേരിലായിരുന്നു നേരത്തെ റെക്കോർഡുണ്ടായിരുന്നത്.