Entertainment News

പാര്‍വതി അമ്മാളിന് സഹായവുമായി സൂര്യ; പത്ത് ലക്ഷം ബാങ്കിൽ നിക്ഷേപിച്ചു

യഥാർത്ഥ ജീവിതത്തിലെ സെൻഗിണിക്ക് സഹായഹസ്തതവുമായി സൂര്യ. സ്ഥിര നിക്ഷേപമായി പത്ത് ലക്ഷം രൂപ ജയ് ഭീം സിനിമയിലെ യഥാര്‍ഥ സംഭവത്തില്‍ നിയമപോരാട്ടം നടത്തിയ പാർവതി അമ്മാളിന്റെ പേരിൽ ബാങ്കിൽ താരം നിക്ഷേപിച്ചുവെന്നും ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കൈയിൽ എത്തുമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
. നേരത്തെ ഇരുളർ വിഭാഗത്തിലെ ജനങ്ങൾക്ക് സഹായമൊരുക്കാൻ ഒരു കോടി രൂപ സൂര്യ നൽകിയിരുന്നു.

ജയ് ഭീം എന്ന ചിത്രത്തിലെ സെൻഗിണി എന്ന കഥാപാത്രത്തില്‍ നിന്നും തീർത്തും വ്യത്യസ്തമാണ് പാര്‍വതിയുടെ ജീവിതം. സിനിമയുടെ അവസാനം പുതിയ വീട്ടിലേക്ക് മാറുന്നതായാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ചെന്നൈയിലെ ഓലമേഞ്ഞ ഒരു കുടിലിലാണ് പാര്‍വതിയും കുടുംബവും താമസിക്കുന്നത്.

ഇവരുടെ അവസ്ഥ കണ്ട് കഴിഞ്ഞ ദിവസം പാര്‍വതിക്കും കുടുംബത്തിനും പുതിയ വീട് നല്‍കുമെന്ന് സംവിധായകനും നടനുമായ രാഘവ ലോറന്‍സ് പറഞ്ഞിരുന്നു. രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ ദുഃഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജാക്കണ്ണും പാര്‍വ്വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വ്വതിക്ക് വീട് വച്ച് നല്‍കുമെന്ന് ഞാന്‍ വാക്ക് നല്‍കുന്നു- രാഘവ ലേറന്‍സ് പറഞ്ഞു.

അടുത്തിയെടാണ് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് ജയ് ഭീം എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലിജോ മോളുടെ അഭിനയ മികവും ചര്‍ച്ചയായിക്കഴിഞ്ഞു. കോര്‍ട്ട് റൂം ഡ്രാമ ഗണത്തില്‍ വരുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 44 മിനിറ്റാണ്. അഭിഭാഷക വേഷമാണ് സൂര്യ അവതരിപ്പിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!