കഴിഞ്ഞ ദിവസം വിരാട് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രകൃതിയ്ക്ക് ഭീഷണിയായ പടക്കങ്ങൾ ഉപയോഗിക്കാതെ ദീപാവലി ആഘോഷിക്കണമെന്ന് പറഞ്ഞു കൊണ്ട് ആരാധകർക്ക് ദീപാവലി ആശംസ അറിയിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ആരാധകരുടെ വിമർശനം ഉയർന്നത്.
നിലവിൽ ഓസീസ് പര്യടനത്തിനെത്തിയ കോലി ഇന്ത്യൻ ടീമിനൊപ്പം സിഡ്നിയിൽ ക്വാറൻ്റീനിലാണ്. ഐപിഎൽ അവസാനിച്ചതിനു ശേഷം ദുബായിൽ നിന്നാണ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയത്. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ടീം ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരമാണ് ഓസ്ട്രേലിയക്കെതിരെ നടക്കുക. ഏകദിന, ടി-20, ടെസ്റ്റ് പരമ്പരകൾ ഉൾപ്പെട്ട പര്യടനം രണ്ട് മാസത്തോളം നീണ്ട് നിൽക്കും.
ഇന്ത്യൻ നായകൻ വിരാട് കോലിക്കെതിരെ സോഷ്യൽ മീഡിയ. പടക്കങ്ങളില്ലാതെ ദീപാവലി ആഘോഷിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് കോലിക്കെതിരെ വിമർശനം കടുക്കുന്നത്. ദിവസങ്ങൾക്കു മുൻപ് തൻ്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രകടനം വീക്ഷിക്കുന്ന കോലിയുടെ വിഡിയോ പങ്കുവെച്ചാണ് ആരധകർ താരത്തിനെതിരെ രംഗത്തെത്തിയത്. ജീവിതത്തിൽ പകർത്താത്തത് ഉപദേശിക്കരുതെന്നാണ് താരത്തിനെതിരെ ഇവർ പറയുന്നത്