എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടര്‍ എസ്.കെ.മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
‘ഇ.ഡി ഡയറക്ടറുടെ കാലാവധി മുന്‍കാല പ്രാബല്യത്തോടെ നീട്ടി. കൂട്ടിലടച്ച തത്ത മറ്റൊരു വര്‍ഷം കൂടി കൂട്ടില്‍ ചെലവഴിക്കും’, പ്രശാന്ത് ഭൂഷണ്‍ കുറിച്ചു. മിശ്രയുടെ കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.2018 നവംബറില്‍ ചുമതലയേറ്റ മിശ്ര ഈ മാസം 18 ന് വിരമിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയത്. മിശ്രയ്ക്ക് ഒരു വര്‍ഷം കൂടിയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.